ഉമാ തോമസ് എം.എല്‍.എയുടെ വീട്ടിലെത്തി നടന് മോഹന്‍ലാല്‍. ചിത്രം പങ്കുവച്ച് ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുകയാണ് ഉമാ തോമസ്.
‘മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ഇന്ന് എന്നെ വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ അത്യന്തം സന്തോഷം. സത്യന് അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം സിനിമാ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയില്‍ എത്തിച്ചേര്‍ന്നത്. അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യവും ഉണ്ട്.
ആത്മാര്‍ത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി!’ ഉമാ തോമസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന എം.എല്‍.എ കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു വീട്ടിലേയ്ക്ക് മടങ്ങിയത്.
Recent Comments