മലയാളസിനിമയുടെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാള്‍. നടന് മോഹന്‍ലാല്‍ ജഗതി ശ്രീകുമാറിന് ജന്മദിനാസംശകള്‍ നേര്‍ന്ന് ഫെയ്സ് ബുക്കില്‍ ഫോട്ടോ പങ്കുവച്ച് ‘പ്രിയപ്പെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്ന് കുറിച്ചു.
1951 ജനുവരി 5 ന് തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ നാടകാചാര്യന് ജഗതി എന്‍.കെ. ആചാരിയുടെയും പൊന്നമ്മാളിന്റെയും മകനായിട്ടാണ് ജഗതി ശ്രീകുമാര്‍ ജനിച്ചത്. ചെറുപ്പം മുതലേ അഭിനയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്ന ജഗതി, മോഡല്‍ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ആറാം വയസില്‍ അച്ഛന് തന്നെ തിരക്കഥ രചിച്ച അച്ഛനും മകനും എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ മാസ്റ്റര്‍ അമ്പിളി എന്ന പേരിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ രചിച്ച് കെ.എസ്. സേതുമാധവന് സംവിധാനം നിര്‍വ്വഹിച്ച കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് ജഗതി മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നത്. 1975 ല്‍ റിലീസ് ചെയ്ത ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യവേഷം ചെയ്തത്. പിന്നീട് ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടനടനായി മാറി. അഭിനയം കൂടാതെ അദ്ദേഹം കല്യാണ ഉണ്ണികള്‍, അന്നകുട്ടി കോടമ്പാക്കം വിളിക്കുന്ന തുടങ്ങിയ ചിത്രങ്ങള്‍ സംവിധാം ചെയ്തിട്ടുണ്ട്.
Recent Comments