ക്രിസ്മസ് സര്‍പ്രൈസുമായി നടന് മോഹന്‍ലാല്‍. ‘ഗ്ലോറിയ’ എന്ന ക്രിസ്മസ് വീഡിയോ ഗാനമാണ് പ്രേക്ഷകര്‍ക്ക് എത്തിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം നല്കി മോഹന്‍ലാല്‍ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ടികെ രാജീവ് കുമാറാണ്. ജെബിന് ജേക്കബ് ക്യാമറയും, ഡോണ്‍ മാക്സ് എഡിറ്റിംഗും നടത്തിയിരിക്കുന്നു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്മസ് ദിനത്തിലാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്.
ക്രിസ്മസ് റിലീസായി നാളെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
Recent Comments