അച്ഛന്റെയും അമ്മയുടെയും പേരില്‍ നടന് മോഹന്‍ലാല്‍ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനമാണ് വിശ്വശാന്തി ഫൗണ്ടേഷന്. ധനസഹായവും ചികിത്സാസഹാസൗകര്യങ്ങളുമുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. കഴിഞ്ഞ പ്രളയകാലത്തും കോവിഡിന്റെ ആദ്യ വ്യാപനഘട്ടത്തിലുമെല്ലാം അവരുടെ പ്രവര്‍ത്തനങ്ങള്‍ കേരളം കണ്ടതാണ്.
കോവിഡിന്റെ രണ്ടാം വ്യാപനം ശക്തി പ്രാപ്ിച്ചതോടെ കൂടുതല്‍ സഹായം എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് ഫൗണ്ടേഷന്. കേരളത്തില്‍ സര്‍ക്കാര്‍ – സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജന്‍ ലഭ്യതയുള്ള 200 ലധികം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷന് ലഭ്യമാക്കി. ഇതിനോടൊപ്പം, വെന്റിലേറ്റര്‍ സംവിധാനത്തോട്ുകൂടിയ പത്തോളം ഐസിയു ബെഡ്ഡുകളും പ്രവര്‍ത്തനസജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം, ഒന്നര കോടിയോളം വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ആശുപത്രികള്‍ക്ക് വിശ്വശാന്തി നല്‍കുന്നത്.
കോവിഡ് ചികിത്സയ്ക്ക് സഹായകമായ പോര്‍ട്ടബിള്‍ എക്സ്റേ മെഷീനുകളും ചില ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഓക്സിജന്‍ പൈപ്പ്ലൈന് സ്ഥാപിക്കാനുള്ള സഹായവും ഫൌണ്ടേഷന് നല്കി. കോവിഡ് രോഗവ്യാപനം തീവ്രമായ, രാജ്യത്തെ അനേകം നഗരങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ.വൈ. ജി.ഡി.എസ് (EY GDS), യു.എസ്. ടെക്നോളജീസ് (UST) എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന് പദ്ധതി നടപ്പിലാക്കിയത്.
കേരള സര്‍ക്കാരിന്റെ കാസ്പ് പദ്ധതിയില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ഗവ. മെഡിക്കല്‍ കോളേജ് കളമശ്ശേരി, ഇന്ദിരാ ഗാന്ധി കോ-ഓപ്പറ്റിവ് ഹോസ്പിറ്റല്‍ ഏറണാകുളം, ലക്ഷ്മി ഹോസ്പിറ്റല്‍ എറണാകുളം & ആലുവ, എസ് പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ തിരുവനന്തപുരം, സുധിന്ദ്ര മെഡിക്കല്‍ മിഷന് എറണാകുളം, ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റല്‍ തിരുവനന്തപുരം, കൃഷ്ണ ഹോസ്പിറ്റല്‍ എറണാകുളം, ഭാരത് ഹോസ്പിറ്റല്‍ കോട്ടയം, സറഫ് ഹോസ്പിറ്റല്‍ എറണാകുളം, സേവന ഹോസ്പിറ്റല്‍ പാലക്കാട്, ലോര്‍ഡ്സ് ഹോസ്പിറ്റല്‍ തിരുവനന്തപുരം, ലേക്ക് ഷോര്‍ ഹോസ്പിറ്റല്‍ എറണാകുളം, ഗവ.താലൂക്ക് ഹോസ്പിറ്റല്‍ പട്ടാമ്പി എന്നീ ആശുപത്രികളെയാണ്, ഈ പദ്ധതിയില്‍ പങ്കാളികളായി വിശ്വശാന്തി ഫൗണ്ടേഷന് തെരഞ്ഞെടുത്തിട്ടുള്ളത്.
Recent Comments