മലയാളത്തിന്റെ മഹാനടന്മാര് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒത്തുകൂടലിന് വേദിയായി ദുബായ് നഗരം. ദുബായിലെ ഒരു ഫ്ളാറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവര്‍ക്കൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുള്‍ഫിക്കറും മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും ഇരുവരുടെയും ഓഡിറ്റര്‍ സനില്‍ കുമാറും ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മോഹന്‍ലാല്‍ എമ്പുരാനില്‍ അഭിനയിക്കുന്നതിനായി യു.എസ്സിലേക്കു പോകുന്ന വഴിക്കാണ് ദുബായില്‍ ഇറങ്ങിയത്. മമ്മൂട്ടിയാകട്ടെ പ്രശസ്ത ഫോട്ടോഗ്രാഫറായ ലെന്‍സ് മാന്‍ ഷൗക്കത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതാണ്.
മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ് ഗുല്‍ഷനൊപ്പം ദുബായിയില്‍ വെച്ചാണ് മോഹന്‍ലാല്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബന് കണ്ടത്. കൊച്ചിയില്‍ മടങ്ങിയെത്തിയാലുടന്‍ താന്‍ മലൈക്കോട്ട വാലിബന് കാണുന്നതാണന്നും മമ്മൂട്ടിയും പറഞ്ഞു. ഇരുപത്തിയൊമ്പതിനാണ് മമ്മൂട്ടി കൊച്ചിയിലേക്ക് മടങ്ങുന്നത്. യുഎസ്സിലേക്കു പോകുന്നതിനു മുന്നോടിയായി ദുബായിലെ ചില പ്രോഗ്രാമുകളിലും മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്.
Recent Comments