സിനിമയുടെ ടിക്കറ്റ് കളക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശനവിജയം നേടിയ മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി. ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിര്‍മ്മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണ് പദ്ധതി.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ഇഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തീയേറ്റര്‍ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് സിനിമാ നിര്‍മ്മാതാക്കള്‍ ഇ.ഡിക്ക് കൈമാറിയ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Recent Comments