മുകേഷിന്റെ മകനും നടനുമായ ശ്രീവണ്‍ മുകേഷിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
‘പിറന്നാള്‍ എന്നത് ഒരു പുതിയ തുടക്കവും ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ പുതിയ പരീക്ഷണങ്ങള്‍ നടത്താനും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള തുടക്കം. എന്റെ നെടുന്തൂണും ശക്തിയുമായി കൂടെ നില്ക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി.’ ശ്രാവണ്‍ കുറിച്ചു.
View this post on Instagram
2018 ല്‍ കല്യാണം എന്ന ചിത്രത്തിലൂടെയാണ് ശ്രാവണ്‍ അഭിനയരംഗത്തെത്തിയത്. പിന്നീട് സിനിമ ഉപേക്ഷിച്ച് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. റാസല്‍ഖൈമ ഗവണ്മെന്റ് ആശുപത്രിയില്‍ എമര്‍ജന്‍സി യൂണിറ്റില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ് ശ്രാവണ്‍.
1988 ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം. 2011 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായിക താരമായിരുന്നു സരിത. വിവാഹത്തോടെ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ശിവകാര്ത്തികേയന് ചിത്രമായ മാവീരനിലൂടെ സരിത സിനിമാലോകത്തേയ്ക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
Recent Comments