പ്രശസ്ത സംഗീതസംവിധായകന് എ.ആര്. റഹ്മാന്റെ മാതാവും ആര്.കെ. ശേഖറിന്റെ ഭാര്യയുമായ കരീമാബീഗം ചെന്നൈയില്‍ നിര്യാതയായി. അസുഖബാധിതയായി കിടപ്പിലായിരുന്നു. എ.ആര്. റഹ്മാന് തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.
എ.ആര്. റഹ്മാന് ഒന്‍പത് വയസ്സുള്ളപ്പോഴാണ് അച്ഛന് ശേഖര്‍ മരണപ്പെടുന്നത്. അതിനുശേഷം റഹ്മാനെയും മൂന്നു സഹോദിമാരേയും വളര്‍ത്തിയത് കസ്തൂരിയായിരുന്നു. മതം മാറുന്നതിനുമുമ്പ് കരീമാബീഗത്തിന്റെ പേര് കസ്തൂരി ശേഖര്‍ എന്നായിരുന്നു. ആര്.കെ. ശേഖറിന്റെ മരണശേഷം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ അവരുടെ ജീവിതത്തെ കരുപിടിപ്പിച്ചത് കരീമാബീഗത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രമാണ്. ആദ്യകാലത്ത് ഭര്‍ത്താവിന്റെ സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് കൊടുത്താണ് അവര്‍ കുടുംബം പോറ്റിയിരുന്നത്.
എ.ആര്. റഹ്മാന് സംഗീതജ്ഞനായി തീരുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കരീമാബീഗമായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തില്‍ എ.ആര്. റഹ്മാന് തന്നെയാണ് തുറന്നുപറഞ്ഞത്.
‘ജന്മനാ സംഗീതവാസന ഉമ്മയ്ക്കുണ്ടായിരുന്നു. ഞാനൊരു മ്യുസീഷ്യനാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഉമ്മയാണ്. പതിനൊന്നാം ക്ലാസ് ആയപ്പോഴേക്ക് സംഗീതം പഠിക്കാന്‍ കൊണ്ടുചേര്‍ത്തത് അവരായിരുന്നു. ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും ഉമ്മയ്ക്ക് കഴിഞ്ഞിരുന്നു.’ എ.ആര്. റഹ്മാന് പറയുന്നു.
Recent Comments