ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ചിത്രം ’12ത്ത് മാനി’ന്റെ ആദ്യഷെഡ്യൂള്‍ 17 ന് എറണാകുളത്ത് തുടങ്ങും. ആ ദിവസം തന്നെ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. മൂന്ന് ദിവസത്തെ ഷൂട്ടാണ് എറണാകുളത്ത് പ്ലാന്‍ ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് 29 ന് കുളമാവില്‍ സെക്കന്റ് ഷെഡ്യൂള്‍ ആരംഭിക്കും. ആ ഷെഡ്യൂളില്‍ സെപ്റ്റംബര്‍ 5 ന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും.
കെ.ആര്. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ ഉണ്ണിമുകുന്ദന്, സൈജു കുറുപ്പ്, ചന്ദുനാഥ്, അനുമോഹന്‍, ചാലിപാല, ശിവദാ, അനുശ്രീ, പ്രിയങ്ക നായര്‍, ലിയോണ ലിയോഷി, അനു സിത്താര, അദിതി രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദൃശ്യം 2 ലെ സാങ്കേതിക പ്രവര്‍ത്തകരെ തന്നെയാണ് 12ത്ത് മാനിലും ഏതാണ്ട് നിലനിര്‍ത്തിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, ആര്‍ട്ട് ഡയറക്ടര്‍, രാജീവ് കോവിലകം, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സേതു അടൂര്‍.
താരസംഘടനായ ‘അമ്മ’യുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മോഹന്‍ലാല്‍ ടാബുകള്‍ വിതരണം ചെയ്യുന്നതും ചിങ്ങം 1 നാണ്. ‘ഒപ്പം അമ്മയും’ എന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ അമ്മയും മൊബൈല്‍ റീറ്റെയ്ല്‍ സ്ഥാപനമായ ഫോണ്‍ 4 മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കലൂരിലുള്ള ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തില്‍ വെച്ച് വിദ്യാത്ഥികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്യും.
Recent Comments