മലയാളം സിനിമയായ 2018 ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സംവിധായകന് ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യന്‍ എന്‍ട്രിയെ തിരഞ്ഞെടുത്തത്. 2023-ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കായുള്ള 96-ാമത് ഓസ്കാര്‍ പ്രഖ്യാപനം 2024 മാര്‍ച്ച് 10-ന് ലോസ് ഏഞ്ചല്‍സില്‍ നടക്കും.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018-ലെ കേരളത്തില്‍ നടന്ന മഹാപ്രളയത്തിന്റെ നേര്‍ക്കാഴ്ചയാണ്. ചിത്രം നിരൂപക പ്രശംസയോടൊപ്പം ബോക്സ് ഓഫീസ് വിജയവും നേടി.
ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി എന്ന നിലയില്‍, ഓസ്കാറിലെ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള നോമിനേഷന് പട്ടികയില്‍ ഇടംപിടിക്കാന്‍ 2018 മത്സരിക്കും.
കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ നടന്ന മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമ്യൂസ് പുരസ്കാരം ടൊവിനോ തോമസിന് ലഭിച്ചതിന് പിന്നാലെയാണ് ഓസ്കാര്‍ എന്‍ട്രി കൂടി ചിത്രം നേടിയിരിക്കുന്നത്.
Recent Comments