ആസിഫ് അലിയെ നായകനാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഷൂട്ടിംഗില്‍ പങ്കുകൊള്ളാന്‍ ആസിഫും തലസ്ഥാനനഗരിയിലെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ്. ഇരുപത് ദിവസത്തെ വര്‍ക്കാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജനുവരി ആദ്യം ആസിഫ് വിനോദയാത്രയ്ക്കായി റഷ്യയിലേയ്ക്ക് പോയിരുന്നു. മടക്കയാത്രയ്ക്കിടെ കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ആസിഫിന് ക്വാറന്റയിനില്‍ പോകേണ്ടിവന്നു. സെക്കന്റ് ഷെഡ്യൂള്‍ വൈകാന്‍ കാരണമതായിരുന്നു. മാര്‍ച്ചില്‍ സെക്കന്റ് ഷെഡ്യൂള്‍ തുടങ്ങിയെങ്കിലും 13-ാം ദിവസം ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞു. ആസിഫ് നേരത്തെ കമ്മിറ്റ് ചെയ്ത സേതുവിന്റെ മഹേഷും മാരുതിയും ജീത്തുജോസഫിന്റെ കൂമന് എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. നിലവില്‍ കൂമന്റെ വര്‍ക്ക് പൂര്‍ത്തിയാക്കിയിട്ടാണ് ആസിഫ് നിഷാന്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.
ആസിഫ് അലി, സൈജു കുറുപ്പ്, ആന്സന് പോള്‍, നമിത പ്രമോദ്, അന്ന റെജി കോശി, കലാഭവന്‍ നവാസ്, സബിത ആനന്ദ് തുടങ്ങിയവരാണ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലൊക്കേഷനിലുള്ളത്. കഴിഞ്ഞ രണ്ട് ഷെഡ്യൂളുകളിലും ക്യാമറ വര്‍ക്ക് ചെയ്തത് സിനോജ് വേലായുധനായിരുന്നു. ഡേറ്റ് ക്ലാഷിനെത്തുടര്‍ന്ന് കുഞ്ഞുണ്ണിക്കാണ് ഇപ്പോള്‍ ഛായാഗ്രഹണ ചുമതല. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments