ഇന്നാണ് ആ കാസ്റ്റിംഗ് കാള്‍ പരസ്യം കണ്ടത്. പോളി ജൂനിയറിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ നിവിന്‍ പോളി ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നുവെന്നാണ് പരസ്യം. സ്ത്രീ-പുരുഷ കഥാപാത്രങ്ങള്‍ക്കാണ് അവസരം. അത് നടക്കട്ടെ. താല്‍പ്പര്യമുള്ളവര്‍ അപേക്ഷിക്കുകയും ഭാഗ്യപരീക്ഷത്തില് വിജയിക്കുകയും ചെയ്യട്ടെ.
എന്നാല്‍ കൗതുകമുള്ള കാര്യം ഇതൊന്നുമല്ല. പോളി ജൂനിയര്‍ ബാനറും എബ്രിഡ് ഷൈനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നുവെന്നതാണ്. ഇതേ ടീം മുമ്പൊരുമിച്ചത് ആക്ഷന്‍ ഹീറോ ബിജുവിനുവേണ്ടിയായിരുന്നു. ആ പടം സൂപ്പര്‍ ഹിറ്റുമായി. അതിന് രണ്ടാംഭാഗം ഉണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. അതാണിപ്പോള്‍ ഈ കാസ്റ്റിംഗ് കോളിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പക്ഷേ കിട്ടുന്ന സൂചനകള്‍ അനുസരിച്ച് ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിനുവേണ്ടിയാണ് എബ്രിഡ് ഷൈനും നിവിന്‍പോളിയും ഒരുമിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജുവിനുശേഷം എബ്രിഡ് ഷൈന്‍ ചെയ്ത പൂമരവും കുങ്ഫൂ മാസ്റ്ററും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നിവിന്‍പോളിയുടെ കരിയറിലും നിര്‍ഭാഗ്യങ്ങള്‍ തുടരുകയാണ്. ഈയവസരത്തില്‍ എബ്രിഡിന്റെയും നിവിന്റെയും ഒത്തുചേരലിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.
Recent Comments