പൂര്‍ണ്ണമായും നടുക്കടലില്‍ ചിത്രീകരിച്ച അടിത്തട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മികച്ച സാങ്കേതിക വിദ്യയോടുകൂടിയാണ് ത്രില്ലര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ഭംഗിയായി ചിത്രീകരണം പൂര്‍ത്തീകരിച്ചതില്‍, ദൈവത്തിനും പ്രകൃതി ആകുന്ന മാതാവിനും, ശാന്തവും ആഴമേറിയതുമായ കടലിനോടും നന്ദി സൂചിപ്പിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അടിത്തട്ട് എന്ന മലയാള സിനിമ പര്യവേക്ഷണം ചെയ്യുന്നത്, കേരളത്തിലെ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര മത്സ്യതൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗത്തെ കുറിച്ചാണെന്ന് സംവിധായകന് ജിജോ വ്യക്തമാക്കുന്നു.
പ്രശസ്ത നടന് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. അത്ചിത്രീകരണത്തിന് മുമ്പേ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമണ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണിവെയിന്‍, ഷൈന്‍ ടോം ചാക്കോ, ജയപാലന്, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന് ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. അണ്ടര്‍ വാട്ടര്‍ റിച്ചാര്‍ഡ് ആന്റണി .എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു.ഗാനങ്ങള്‍ക്ക് സംഗീതം നെസ്സര്‍ അഹമ്മദാണ് നിര്‍വഹിക്കുന്നത്. മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് ഹുവൈസ് (മാക്സോ). വാര്‍ത്താപ്രചരണം എം.കെ. ഷെജിന്‍ ആലപ്പുഴ.
Recent Comments