സൈജു കുറുപ്പിനെയും തന്വിറാമിനെയും അര്ജുന് അശോകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഷംസു സെയ്ബ. മധുരം ജീവാമൃതം എന്ന ആന്തോളജിയിലെ ഒരു ചെറുകഥയും ഷംസു സെയ്ബ സംവിധാനം ചെയ്തിട്ടുണ്ട്.
അഭിലാഷത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് മുക്കത്ത് ആരംഭിച്ചു. മുക്കത്തിനടുത്ത് അരീക്കുളങ്ങര ഗ്രാമത്തിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണം.
കോട്ടക്കലില്‍ ഒരു ഫാന്‍സി ഷോപ്പും കൊറിയര്‍ സര്‍വ്വീസും നടത്തുന്ന അഭിലാഷ് കുമാറിന്റെ നാളുകളായുള്ള ഒരു ആഗ്രഹത്തിന്റെയും അതിനായി അയാള്‍ നടത്തുന്ന രസകരമായ ശ്രമങ്ങളുടേയും കഥയാണ് അഭിലാഷം. മലബാറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥ. അഭിലാഷിനെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്. തന്വിറാമാണ് നായിക. അഭിലാഷിന്റെ ബാല്യകാലസഖിയും സുഹൃത്തുമായ ഷെറീനയെയാണ് തന്‍വിറാം അവതരിപ്പിക്കുന്നത്. അര്ജുന് അശോകന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ കെ.പി, അഡ്വ.ജയപ്രകാശ് കുളുര് ‘ നാസര്‍ കര്‍ത്തേനി, ശീതള്‍ സഖറിയ എന്നിവരും താരനിരയിലുണ്ട്.
സെക്കന്റ് ഷോ പ്രൊഡക്ഷന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ എഴുതുന്നത്. ഷറഫു, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശ്രീഹരി കെ. നായര്‍ ഈണം പകരുന്നു. ഛായാഗ്രഹണം സജാദ് കാക്കു, എഡിറ്റിംഗ് നിംസ്, കലാസംവിധാനം അര്‍ഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ ധന്യാ ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജന് ഫിലിപ്പ്, പി.ആര്.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ സുഹൈബ് എസ്.ബി.കെ.
മുക്കം, അരീക്കോട്, കോഴിക്കോട്, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments