പ്രണയത്തിന് കാലമോ, പ്രായമോ ഒരു തടസ്സവുമല്ല, യോജിക്കാന്‍ കഴിയുന്ന ഒരു മനസ്സാണ് വേണ്ടത്. ഏതു കാലത്തിലും ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. അത്തരത്തിലുള്ള വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അനുരാഗം.
ഷഹാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഒരു തികഞ്ഞ ഫാമിലി കോമഡി ഡ്രാമയാണ് ഈ ചിത്രം. യുവാക്കള്‍ നെഞ്ചിലേറ്റിയ നെഞ്ചിനകത്ത് ലാലേട്ടന് എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധേയനായ അശ്വിന് ജോസാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗൗരി കിഷന് ശക്തമായ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷീല, ഗൗതം വാസുദേവ് മേനോന്, ജോണി ആന്റണി, ലെന, ദുര്‍ഗാ കൃഷ്ണ, ജാഫര്‍ ഇടുക്കി, സുധീഷ്, മണികണ്ഠന് പട്ടാമ്പി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സത്യം സിനിമാസിന്റെ ബാനറില്‍ എന്‍. സുധീഷും പ്രേമചന്ദ്രന് എം.ജിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 5ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments