സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. ജഗന് ശക്തിയാണ് സംവിധായകന്. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണമെഴുതുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നവംബറില്‍ ചിത്രീകരണം തുടങ്ങും. 2022 ല്‍ തീയേറ്ററിലെത്തിക്കാനാണ് പദ്ധതി.
മലയാളത്തില്‍ ബിജുമേനോന് ചെയ്ത അയ്യപ്പന്‍നായരെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് ജോണ്‍ എബ്രഹാമാണ്. പൃഥ്വിരാജ് അവതരിപ്പിച്ച ഹവില്‍ദാര്‍ കോശിയായി അര്ജുന് കപൂറും എത്തുന്നു.
നേരത്തെ കോശിയായി അഭിഷേക് ബച്ചനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍, ചിത്രത്തില്‍ നിന്നും അഭിഷേക് പിന്മാറിയിട്ടുണ്ട്. തുടര്‍ന്നാണ് അര്ജുന് കപൂറിലേയ്ക്ക് എത്തുന്നത്.
അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. പവന് കല്യാണും റാണ ദഗ്ഗുബട്ടിയുമാണ് പ്രധാന വേഷത്തില്‍. ഭീംല നായക് എന്നുപേരിട്ട ചിത്രത്തിന്റെ സംവിധായകന് സാഗര്‍ കെ ചന്ദ്രയാണ്.
Recent Comments