യുവാക്കളുടെ ഇടയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയും ബന്ധങ്ങള്‍ മറന്നുള്ള അരുതായ്മയിലും ആസ്വാദനം കണ്ടെത്തുന്നവരുടെ നേര്‍കാഴ്ച്ചയാണ് ബാച്ചിലേഴ്സ്.
തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. പെട്ടിലാംബട്ര എന്ന ചിത്രത്തിനു ശേഷം എ.പി ശ്യാം ലെനിന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മധു മാടശ്ശേരിയാണ്. പെട്ടിളംബട്ര. കൈതോല ചാത്തന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലെവിന്‍ സൈമണ്‍ വീണ്ടും നായകനാകുന്ന ചിത്രമാണിത്. സാദിക വേണുഗോപാലാണ് നായിക. ശ്യാം ശീതള്‍, സായികുമാര്‍ സുദേവ്, ജിജു ഗോപിനാഥ്. മധു മാടശ്ശേരി. ലക്ഷ്മി അച്ചു തുടങ്ങിയവരും അഭിനയിക്കുന്നു.
കലാസംവിധാനം അനിരൂപ് മണലില്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ശാലിന്‍ബോള്‍ഗാട്ടി & സുജിത് ദേവന് കുറിത്തോട്. പ്രൊഡക്ഷന്‍ ഡിസൈനര്‍. ജിജു ഗോപിനാഥ്. സുദേഷ് അണ്ടികോട്ട്, വിഷ്ണുമായ, ഷാജി സുരേഷ്, മധു മാടശ്ശേരി, ശ്യാം ലെനിന് എന്നിവരാണ് നിര്മ്മ്ാതാക്കള്. ജെസിന് ജോര്‍ജ് സംഗീതവും അഖില്‍ എലിയാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പിആര്‍ഒ എം.കെ. ഷെജിന്‍.
Recent Comments