നിര്‍ത്തിവച്ച സി.ബി.ഐ. 5-ാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 1 ന് എറണാകുളത്ത് ആരംഭിക്കും. മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തിവച്ചത്. അദ്ദേഹം കോവിഡ് വിമുക്തനായിട്ടുണ്ട്.
മമ്മൂട്ടി 8-ാം തീയതി ജോയിന്‍ ചെയ്യും. അതിനുമുമ്പ് അദ്ദേഹമില്ലാത്ത അനവധി പോര്‍ഷനുകള്‍ എടുത്ത് തീര്‍ക്കാനുണ്ട്.
ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന മറ്റൊരു ചിത്രം മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയുമാണ്. ആസിഫ് അലിയും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തിലെ പ്രധാന വേഷക്കാര്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23 ന് തുടങ്ങാനിരുന്നതാണെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടാഴ്ച നീട്ടിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 5 ന് മാളയില്‍ ഷൂട്ടിംഗ് ആരംഭിക്കും.
നവാഗതനായ വിനില്‍ വര്‍ഗ്ഗീസ് കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന രജനിയുടെ ചിത്രീകരണവും ഫെബ്രുവരി 5 ന് തുടങ്ങും. 21 ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രജനിയും ഷെഡ്യൂള്‍ ചെയ്യപ്പെട്ടത്. അതാണ് പൊള്ളാച്ചിയില്‍ പുനരാരംഭിക്കുന്നത്. പൊള്ളാച്ചിക്ക് പുറമെ ചെന്നൈയിലും കൊച്ചിയിലും രജനിയുടെ ഷൂട്ടിംഗ് നടക്കും. കാളിദാസ് ജയറാമിന് പുറമെ നമിത പ്രമോദ്, ഷാന്‍ റോമി, സൈജു കുറുപ്പ്, സായി പ്രിയ തുടങ്ങിയവരും താരനിരയിലുണ്ട്.
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന എതിരെ, ഉണ്ണി മുകുന്ദനും അപര്‍ണ്ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന അരുണ്‍ബോസ് ചിത്രം, സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ് ഡയറീസ്, നവാഗതനായ സഞ്ജു സാമുവല്‍ മാത്യു തോമസ്, അനശ്വര രാജന്, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രം എന്നിവയുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
Recent Comments