വയനാടിന്റെ ദൃശ്യഭംഗിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചെക്കന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ച ചെക്കന് കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാഫി എപ്പിക്കാടാണ്. ആദിവാസി ഗായകനായ ഒരു വിദ്യാര്‍ത്ഥി നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന ഒരു മ്യൂസിക്കല്‍ സിനിമയാണ് ചെക്കന്. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തില്‍ അഭിനയിക്കുകയും ഒരു താരാട്ട് പാട്ട് പാടുകയും ചെയ്യുന്നുണ്ട്. മറ്റു ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് നാടന്‍ പാട്ട് ഗായകന് മണികണ്ഠന് പെരുമ്പടപ്പാണ്. ഗപ്പി, ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണുപുരുഷനാണ് നായകന്. നായിക ആതിരയും. അബൂ സലിം, വിനോദ് കോവൂര്‍, തസ്നിഖാന്, അലി അരങ്ങാടത്ത്, അമ്പിളി, സലാം കല്പറ്റ, മാരാര്‍, അഫ്സല് തുവൂര്‍ തുടങ്ങി ഒട്ടേറെ നാടക കലാകാരന്മാരും, പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
സുരേഷ് റെഡ് വണ്‍ ക്യാമറയും, ജര്‍ഷാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചെക്കന്റെ പശ്ചാത്തല സംഗീതം സിബു സുകുമാരനും മേക്കപ്പ് ഹസ്സന് വണ്ടൂരും കലാസംവിധാനം ഉണ്ണി നിറവും ഒരുക്കുന്നു. കോസ്റ്റിയും സുരേഷ് കോട്ടാല, പ്രൊ-കണ്ട്രോളര് ഷൌക്കത്ത് വണ്ടൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍ അസിം കോട്ടൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ റിയാസ് വയനാട്, ഫിനാന്‍സ് കണ്ട്രോളര് മൊയ്ദു കെ.വി. ഡിസൈന്‍സ് മനു ഡാവിഞ്ചി, സ്റ്റില്‍സ് അപ്പു, പി.ആര്. അജയ് തുണ്ടത്തില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Recent Comments