അടുത്തിടെയാണ് അവര്‍ ദൃശ്യം 2 എന്ന ചലച്ചിത്രം കാണാനിടയായത്. അതിനവരെ പ്രേരിപ്പിച്ചത് ‘ഷീപ്പ് വിത്ത് ഔട്ട് എ ഷെപ്പേര്‍ഡ്’ എന്ന ചൈനീസ് ചിത്രമാണ്. ആ ചൈനീസ് ചിത്രം അവരുടെ മനസ്സിനെ അത്രമേല്‍ കീഴ്പ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മലയാളം പോലൊരു പ്രാദേശിക ഭാഷാചിത്രത്തിന്റെ റീമേക്കാണ് അതെന്ന് അറിയുന്നത്. പിന്നീട് അതിന്റെ മൗലികസൃഷ്ടിയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമങ്ങളിലായിരുന്നു. ആ അന്വേഷണമാണ് അവരെ ആന്റണി പെരുമ്പാവൂരിന്റെ അടുക്കല്‍ എത്തിച്ചത്. ഫാള്ക്കണ് പിക്ച്ചേഴ്സ് പ്രതിനിധികള്‍ ആന്റണിയുമായി നേരിട്ട് ചര്‍ച്ച നടത്തി. അതിനൊടുവില്‍ ദൃശ്യത്തിന്റെ രണ്ട് പതിപ്പിന്റെയും പകര്‍പ്പവകാശം അവര്‍ സ്വന്തമാക്കി.
ജക്കാര്‍ത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ നിര്‍മ്മാണ കമ്പനിയാണ് പി.ടി. ഫാള്ക്കണ്. ഫാള്ക്കണ് പിക്ച്ചേഴിന്റെ ബാനറിലാണ് അവര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത്. പ്രശസ്ത കൊറിയന്‍ ചിത്രമായ ‘മിറക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഫാല്‍ക്കണ്‍ പിക്ച്ചേഴ്സ് ഏറ്റവും ഒടുവിലായി സ്വന്തമാക്കിയത്. അതിന് ചെലവിട്ടതിനേക്കാള്‍ ഇരട്ടിത്തുക തുക മുടക്കിയാണ് ദൃശ്യം സ്വന്തമാക്കിയതെന്ന് അറിയുന്നു. തുക എത്രയാണെന്ന് ആശിര്‍വാദ് സിനിമാസും വെളിപ്പെടുത്തിയിട്ടില്ല.
ഒരു ഇന്ത്യന്‍ പ്രാദേശിക ഭാഷാസിനിമയ്ക്ക് ഇത് ആദ്യമായിട്ടാണ് ഇത്രയധികം ഭാഷകളില്‍ റീമേക്കുകള്‍ ഉണ്ടാകുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേയ്ക്ക് ദൃശ്യത്തിന് ഇതിനോടകം റിമേക്കുകള്‍ ഉണ്ടായിക്കഴിഞ്ഞു. അതിനു പിന്നാലെയാണ് ഇന്‍ഡോനേഷ്യയും ദൃശ്യത്തെ കടംകൊള്ളുന്നത്. ഒരു മലയാള സിനിമ ഇതാദ്യമായി ഒരു ഇന്‍ഡോനേഷ്യന്‍ ഭാഷയില്‍ നിര്‍മ്മിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഇനിമുതല്‍ ദൃശ്യത്തിന് സ്വന്തം.
Recent Comments