ലാ ഫ്രെയിംസിന്റെ ബാനറില്‍ നെറ്റോ ക്രിസ്റ്റഫര്‍ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘ഏകന്‍’ ഫെബ്രുവരി 24-ന് തീയേറ്ററുകളിലെത്തുന്നു.
ശവക്കുഴി കുഴിക്കുന്ന തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുള്ള സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, കൗമാരം, വാര്‍ദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ആ യാത്രയില്‍ ദാസന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതാവസ്ഥകളെ യാഥാര്ത്ഥ്യബോധത്തോടേ ചേര്‍ത്തുനിറുത്തി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഏകന്‍.
അഞ്ജലികൃഷ്ണ, പുനലൂര്‍ തങ്കച്ചന്, ആല്ഡ്രിന്, മാസ്റ്റര്‍ ആദര്‍ശ്, സജി സോപാനം, സനേഷ്, അശോകന്, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലന് ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ഛായാഗ്രഹണം – പ്രശാന്ത്, എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍, സംഗീതം – റോണി റാഫേല്‍ , കല- മണികണ്ഠന്, ചമയം – അനില്‍ നേമം, കോസ്റ്റ്യും – അനുജ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബേബി, സുനില്‍കുമാര്‍ , പ്രൊഡക്ഷന്‍ കണ്ട്രോളര് – വിവിന് മഹേഷ്, സൗണ്ട് ഡിസൈന്‍ – എന്‍. ഷാബു, സൗണ്ട് റിക്കോര്‍ഡിംഗ് – ശ്രീകുമാര്‍ , മിക്സിംഗ് – ആദര്‍ശ്, സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റര്‍ടെയ്ന്‍മെന്റ്സ്, പബ്ളിസിറ്റി & ഡിസൈന്‍സ് – എച്ച് & എച്ച് കമ്പനി, ട്രാവന്‍കൂര്‍ ഒപ്പേറ ഹൗസ്, സ്റ്റില്‍സ് – അനൂപ്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.
Recent Comments