ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ആശിര്‍വാദ് സിനിമാസ് പുതിയ ചിത്രം പ്രഖ്യാപിച്ചു- എമ്പുരാന്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബിലെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗം. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലാണ് നായകന്.
ചിങ്ങം ഒന്നിന് ഒരു വലിയ പ്രഖ്യാപനം ഉണ്ടാകും എന്ന കുറിപ്പോടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ ഒരു പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിന്റെ കമന്റ് ബോക്സ് നിറഞ്ഞൊഴുകി. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. അധികം പേരും ദൃശ്യത്തിന്റെ മൂന്നാം പതിപ്പിനാണ് സാധ്യത കല്‍പ്പിച്ചത്.
എമ്പുരാന്റെ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി ഒരു ലഘു വീഡിയോയും ആശിര്‍വാദ് സിനിമാസ് പുറത്ത് വിടുന്നുണ്ട്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്കാണ് അത് സ്ട്രീം ചെയ്യുന്നത്. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയിലൂടെ പുറത്തു വിടും. ഈ വര്‍ഷം അവസാനം എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുമെന്നാണ് അറിയുന്നത്.
Read Also
തിരക്കഥ പൂര്‍ത്തിയാക്കിയ വിവരം മുരളി ഗോപി മാസങ്ങള്‍ക്കുമുമ്പുതന്നെ പുറത്തുവിട്ടിരുന്നു. ആ സമയം പൃഥ്വിരാജ് ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലായിരുന്നു. തിരിച്ചു വന്നിട്ടാണ് പൃഥ്വിരാജ് തിരക്കഥ വായിച്ച് കേട്ടത്. അതിനുശേഷമാണ് പൃഥ്വി ലാലിനോടും തിരക്കഥ പറഞ്ഞത്. തിരക്കഥയില്‍ ലാല്‍ പൂര്‍ണ്ണ തൃപ്തനായിരുന്നു. തുടര്‍ന്നാണ് ചിത്രം അനൗണ്‍സ്മെന്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്.
Recent Comments