മലയാള സിനിമയില്‍ 200 കോടി ക്ലബ്ബിലെത്തിയ ആദ്യ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ്-മുരളി ഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചലച്ചിത്രമാണ് എമ്പുരാന്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ഈ വിവരം മുരളിഗോപി തന്നെയാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ലൂസിഫര്‍ 2 ലോഞ്ചിന് തയ്യാറാകുന്നുവെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
മുരളിയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജും കമന്റ് ചെയ്തിട്ടുണ്ട്. ‘കലാപങ്ങള്‍ ഉയരുമ്പോഴും അന്ധകാരം ഉദിക്കുമ്പോഴുമെല്ലാം അതിനെ ക്രമപ്പെടുത്താന്‍ അവന് തിരിച്ചെത്തും. അതൊരു പിശാചിന്റെ ക്രമപ്പെടുത്തലാണ്.’ പൃഥ്വിയുടെ വാക്കുകളില്‍ എമ്പുരാന്റെ വിശ്വരൂപം ദര്‍ശിക്കാം.
തിരക്കഥവായന ഇനി പൂര്‍ത്തിയാകാനുണ്ട്. അതിന് ശേഷം മാത്രമേ ചിത്രത്തിലെ താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിക്കൂ. 2023 ല്‍ എമ്പുരാന്റെ ഷൂട്ടിംഗ് നടക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments