ലുക്കാ ചിപ്പിക്കും പ്രകാശനും ശേഷം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ന്റളിയാ. സിദ്ധിക്ക്, സുരാജ് വെഞ്ഞാറമ്മൂട്, ലെന, ഗായത്രി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്ത സൗഹൃദമുള്ള രണ്ട് കുടുംബങ്ങള്‍. അവര്‍ ഒരു പ്രണയവിഷയം സംസാരിക്കാന്‍ എത്തുമ്പോഴുണ്ടാകുന്ന തര്‍ക്കങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. തീര്‍ത്തും നര്‍മ്മത്തിലാണ് അവതരിപ്പിക്കുന്നത്. സിദ്ധിക്കും സുരാജും മത്സരിച്ച് അഭിനയിക്കുന്ന രംഗങ്ങളും ചിത്രത്തില്‍ കാണാമെന്ന് സംവിധായകന് ബാഷ് മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു.
‘മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും ഒരു വിവാഹം നടക്കണമെങ്കില്‍ ഒരുപാട് തടസ്സങ്ങള്‍ നീങ്ങിക്കിട്ടണം. മതം തന്നെയാണ് ആദ്യത്തെ തടസ്സം. അത് ഒഴിവായി കിട്ടിയാല്‍ പിന്നെ സമ്പത്തായി. അത് കഴിഞ്ഞാല്‍ സോഷ്യല്‍ സ്റ്റാറ്റസ്, സൗന്ദര്യം അങ്ങനെ പ്രശ്നങ്ങള്‍ അനവധിയാണ്. അത്തരം വിഷയങ്ങളെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല കഥയെ സമീപിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യത്തിലൂടെ പറയാനാണ് ശ്രമിച്ചിരിക്കുന്നത്.’ ബാഷ് തുടര്‍ന്നു.
‘ലൗ ജിഹാദ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന ടൈറ്റില്‍. ഇന്നത്തെ സാഹചര്യത്തില്‍ വളരെ സെന്‍സിറ്റീവായൊരു വിഷയമാണത്. എന്നാല്‍ ഞങ്ങള്‍ ആ കഥയെ കണ്‍സീവ് ചെയ്തിരുന്നത് ആ രീതിയിലേയായിരുന്നില്ല. പിന്നീട് സംഭവിക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ലൗ ജിഹാദ് എന്ന പേര് മാറ്റിയത്.’ ബാഷ് പറഞ്ഞു.
പൂര്‍ണ്ണമായും ദുബായിലാണ് എന്നാലും ന്റളിയാ ചിത്രീകരിച്ചത്. ജനുവരി 6 ന് തീയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് കൃഷ്ണന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ഹാരിസ് ദേശം ലൈന്‍ പ്രൊഡ്യൂസറാണ്.
ബാഷ് മുഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. പ്രകാശ് വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മനോജാണ്. സ്വാതിദാസ് എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാനും വില്യം ഫ്രാന്‍സിസും ഈണം പകര്‍ന്ന മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്.
Recent Comments