2014 ല്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു ഗ്യാങ്ങ്സ്റ്റര്‍. ഗംഭീര ഹൈപ്പ് ലഭിച്ച ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പരാജയ കാരണങ്ങള്‍ ഏറ്റുപറയുകയാണ് നിര്‍മാതാവ് സന്തോഷ് ടി കുരുവിള .
ഗ്യാങ്സ്റ്ററിന്റെ പരാജയത്തിന്റെ പ്രഥമ കാരണം പൂര്‍ത്തിയാകാത്ത തിരക്കഥയാണ്. പിന്നെ നടന് ശേഖറിന് അവസാനത്തെ സ്റ്റണ്ടുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. ശേഖര്‍ റെഡിയായപ്പോള്‍ മമ്മൂക്ക റീടേക്ക് എടുത്ത് ക്ഷീണിച്ചിരുന്നു. അതു കാരണമാണ് സ്റ്റണ്ട് ആനിമേഷനാക്കിയതെന്ന് സന്തോഷ് ടി കുരുവിള പറയുന്നു.
വിഷുവിന് ചിത്രം റിലീസ് ചെയ്യാനായി തിയറ്ററുകളില്‍ നിന്ന് നേരത്തെ ഡേറ്റ് കൊടുത്ത് അഡ്വാന്‍സ് തുക മേടിച്ചിരുന്നു. പക്ഷേ സിനിമ പൂര്‍ത്തിയാക്കി കാണാന്‍ സാധിച്ചത് റിലീസിന്റെ തലേ ദിവസം രാത്രിയാണ്. സമയ പരിമിതി മൂലം കറക്ഷനൊന്നും സാധ്യമായിരുന്നില്ലെന്നും സന്തോഷ് ടി കുരുവിള കൂട്ടി ചേര്‍ത്തു.
എന്നാല്‍ പൂര്‍ത്തിയാകാത്ത തിരക്കഥ എന്ന പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് നടനും ഗ്യാങ്ങ്സ്റ്ററിന്റെ തിരക്കഥാകൃത്തുമായി അഹമ്മദ് സിദ്ധിഖ് പ്രതികരിച്ചു. ഇതുവരെ ഞാനതിനെ കുറിച്ച് സംസാരിച്ചിട്ടില്ല, ഇപ്പോഴും സംസാരിക്കില്ല എന്നാണ് അഹമ്മദ് ട്വീറ്റ് ചെയ്തത്.
Recent Comments