ഉണ്ണി മുകുന്ദന്, സൂരി, ശശികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഗരുഡന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്ത് വന്നിരിക്കുകയാണ്. വെട്രിമാരന്റെ അസോസിയേറ്റ് ഡയറക്ടര്‍ ദുരൈ സെന്തില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന് വെട്രിമാരനാണ് ഈ ചിത്രം എഴുതിയിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും നേരത്തെ പുറത്ത് വന്നിരുന്നു. സഹോദരങ്ങളുടെ വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ശശി കുമാറും എത്തുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പ് ഉണ്ണി മുകുന്ദന് ചെന്നൈയില്‍ എത്തി ഡബ്ബിംഗ് പൂര്‍ത്തിയാക്കി. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ചിത്രം തീയേറ്ററില്‍ പ്രദര്ശിക്കാനാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
സമുദ്രക്കനി, രേവതി ശര്‍മ്മ, ശിവദ നായര്‍, മൈം ഗോപി, മൊട്ടൈ രാജേന്ദ്രന്, തുടങ്ങിയവരും താരനിരയില്‍ ഉള്‍പ്പെടുന്നു. യുവന് ശങ്കര്‍ രാജയുടെ സംഗീതവും ആര്‍തര്‍ എ വില്‍സണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Recent Comments