കെ.ടി. കുഞ്ഞുമോന് നിര്‍മ്മിച്ച് എ. ഗോകുല്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ജെന്റില്മാന് 2’ വിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. 15 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ നായകന് ചേതന്‍, നായികമാരായ നയന്‍താര ചക്രവര്‍ത്തി, പ്രിയാലാല്‍ സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, മുല്ലൈ കോതണ്ഡം, സാമി നാഥന്, ബേബി പദ്മ രാഗ എന്നിവര്‍ പങ്കെടുത്തു. ദിനേശ് കാശി ഒരുക്കിയ ദൈര്‍ഘ്യമേറിയ സംഘടനരംഗവും ആദ്യ ഷെഡ്യൂളിന്റെ ഭാഗമായി ചിത്രീകരിച്ചിരുന്നു.
ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ നവംബര്‍ 15 ന് ആരംഭിക്കും. ചെന്നൈയും പോണ്ടിച്ചേരിയുമാണ് ലൊക്കേഷന്‍. പ്രോജക്ട് ഡിസൈനര്‍ സി.കെ. അജയ് കുമാര്‍.
Recent Comments