ദൈവം അനുഗ്രഹിക്കട്ടെ എന്ന നാമം അക്ഷരാര്‍ത്ഥത്തില്‍ ഫലവത്താകുന്ന ത്രില്ലര്‍ ചിത്രമാണ് ഗോഡ് ബ്ലെസ് യു. നാല് മണിക്കൂറിനിടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന നിര്‍ണായക നിമിഷങ്ങളാണ് ചിത്രം പറയുന്നത്. മൂന്നാം നിയമം എന്ന ചിത്രത്തിന് ശേഷം വിജീഷ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണിത്.
സാം എന്ന ചെറുപ്പക്കാരന് ബാല്യകാല സഖിയായ ക്ലാരയെ സ്വന്തമാക്കാനുള്ള ശ്രമത്തിനിടയില്‍ വന്നുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. വിഷ്ണു വിജയന്, ശബരി ബോസ് എന്നിവരാണ് സാമും ക്ലാരയൂ മായി വേഷമിടുന്നത്.
വിഷ്ണു മുരുകന്, ബിനോയ് ഇടത്തിനകത്ത്, സുനില്‍ സുഗത, കോട്ടയം പ്രദീപ്, പിഎന്‍ സണ്ണി, സിനോജ് വര്‍ഗീസ്, ഉണ്ണി രാജ്, ബിറ്റോ ഡേവിസ്, സൂരജ് പോപ്പ്സ്, ജെന്സണ്, ഹരീശ്രീ യുസഫ്, നാരായണന് കുട്ടി, അഞ്ജന അപ്പുക്കുട്ടന്, ഗായത്രി, നീന കുറുപ്പ്, ദീപിക, രമ്യ ആര്. നായര്‍, ശശി കുളപ്പുള്ളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍
ഫുള്‍ ടീം സിനിമാസ് ബാനറില്‍ ഇന്‍ അസോസിയേഷന് ആ റേശ്വരം ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മുരുകന് എംബി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനോയ് ഇടത്തിനകത്താണ്.
ചായാഗ്രഹണം ദേവന് മോഹനന്.സംഗീതം സുഭാഷ് കൃഷ്ണന്. എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യു റ്റി. പ്രൊഡക്ഷന്‍ കണ്ട്രോളര് ജോബി ആന്റണി. ആര്‍ട്ട് ഡയറക്ടര്‍ മയൂണ്‍ വി വൈക്കം. വസ്ത്രാലങ്കാരം, മേക്കപ്പ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതു രമ്യ ആര് നായര്‍ എന്ന വനിതയാണ്. ഗാനരചന സന്തോഷ് കോടനാട്,സംഘട്ടനം അഷ്റഫ്ഗുരുക്കള്, ചീഫ് അസോസിയേറ്റ് ഡയറക്ടര്അമ്പിളി എസ് കുമാര്‍, സ്റ്റില്‍സ് ജിജു ചെന്താമര, ഡിസൈന്‍ മിഥുന്.പി ആര് ഓ എം കെ ഷെജിന്‍ ആലപ്പുഴ.
Recent Comments