19 മണിക്കൂറും നാല്‍പ്പത് മിനിറ്റും കൊണ്ട് 50 ലക്ഷം റിയല്‍ ടൈം വ്യൂവ്സ് എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡിന്റെ ടീസര്‍. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യത്തെ ടീസറാണിത്. ഇതോടൊപ്പം 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ വ്യൂവ്സ് നേടിയ ടീസര്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ഗോള്ഡിന് സ്വന്തം. ഇതിനുമുമ്പ് ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ ആയിരുന്നു 4.68 മില്യണ്‍ വ്യൂവ്സുമായി മുന്നിലുണ്ടായിരുന്നത്. അടുത്തിടെ റിലീസായ അമല്‍ നീരദ് ചിത്രമായ ഭീഷ്മപര്വ്വവത്തിന്റെ ടീസറിന് ലഭിച്ചത് 2.95 മില്യണ്‍ വ്യൂവ്സാണ്. 2.7 മില്യണ്‍ വ്യൂവ്സുമായി കുറുപ്പും 2 മില്യ ണ് വ്യൂവ്സുമായി ആറാട്ടും തൊട്ടുപിറകിലുണ്ട്.
പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments