ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹെര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി പൂജയും നടന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ കാര്‍മ്മല്‍ ദേവാലയത്തില്‍ വച്ചായിരുന്നു ചടങ്ങ്.
നിര്‍മ്മാതാവ് അനീഷിന്റെ മാതാപിതാക്കളായ എ. തോമസ്കുട്ടി, മോളി തോമസ് എന്നിവര്‍ ആദ്യ തിരി തെളിയിച്ചു. ഐ.ബി.സതീഷ് എം.എല്‍.എ സ്വിച്ചോണ്‍ കര്‍മ്മവും നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ ഫസ്റ്റ് ക്ലാപ്പും നല്കി.
വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഉര്‍വശി, പാര്‍വ്വതി തെരുവോത്ത് ഐശ്യര്യ രാജേഷ്, രമ്യാ നമ്പീശന്, ലിജോമോള്‍ ജോസ് എന്നിവരാണ് ഈ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്, ഗുരു സോമസുന്ദരം, രാജേഷ് മാധവന്, ശ്രീകാന്ത് മുരളി, മാലാ പാര്‍വ്വതി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അര്‍ച്ചനാ വാസുദേവ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ചന്ദ്രു ശെല്‍വരാജാണ്.
Recent Comments