മാതാ ഫിലിംസിന്റെ ബാനറില്‍ എ. വിജയന് നിര്‍മ്മിച്ച് കെ സത്യദാസ് കാഞ്ഞിരംകുളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണിമൂണ്‍ ട്രിപ്പ്. ചിത്രം ജൂലൈ 7 ന് തീയേറ്ററുകളിലെത്തുന്നു. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണിമൂണ്‍ ട്രിപ്പ്. ഇന്ദ്രന്‍സ് നായകനായ ‘റെഡ് സിഗ്നല്‍’ എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസ് കാഞ്ഞിരംകുളം ഒരുക്കുന്ന ചിത്രമാണിത്.
ഹണിമൂണ്‍ യാത്രയ്ക്കായി വരുണിനും ജാന്‍സിക്കുമൊപ്പം അവരുടെ കസിന്സും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവര്‍ ഒരു കാനനപാതയില്‍ പ്രവേശിക്കുന്നു. കസിന്‍സിലൊരാള്‍ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകര്‍ത്തുന്നതിനുമിടയില്‍ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ പറയുന്നത്.
ജീന്‍ വി ആന്റോ, അക്ഷയ, ദേവിക, വിസ്മയ, ലിജോ ജോസഫ്, തൈയ്ക്കാട് ചന്ദ്രന്, ഷിന്റോ ജോസഫ്, സജി കരുക്കാവില്‍, സതീഷ്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ബിജുലാല്‍ പോത്തന്‍കോട്, എഡിറ്റിംഗ് ബിനു ആയൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് എസ് ദാസ്, ശരത് ശ്രീഹരി, പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രദാസ്, ജീന്‍ വി ആന്റോ. കല ഭാവന രാധാകൃഷ്ണന്, ചമയം വിധു പോത്തന്‍കോട്, നിയാസ് സിറാജുദ്ദീന്, കോസ്റ്റ്യും മാതാ ഡിസൈന്‍സ്, റഫീഖ് അഹമ്മദ്, രാജേഷ് അറപ്പുര, കെ. സത്യദാസ് കാഞ്ഞിരംകുളം, അജിത്ത് ഊരുട്ടമ്പലം, രാജേഷ് അറപ്പുര എന്നിവരുടെ വരികള്‍ക്ക് ജികെ ഹരീഷ്മണി, ഗോപന് സാഗരി എന്നിവര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസന്, രാധിക രാമചന്ദ്രന്, ലിന്‍സി, ജോസ് സാഗര്‍, ഗായത്രി ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആക്ഷന്‍ മാസ്റ്റര്‍ സായി സദുക്, രാഹുല്‍, സംവിധാനസഹായി വിനോദ് ബി ഐ, സജിന്‍ വി ആന്റോ, ബിനോയ് ജോണ്‍, നിതിന്‍ സതീഷ്, സതീഷ് കുമാര്‍ പെരിങ്കടവിള, പശ്ചാത്തലസംഗീതം ജെമില്‍ മാത്യു, ഡിസൈന്‍& ടൈറ്റില്‍ അമല്‍ എസ് എസ്, സ്റ്റില്‍സ് കണ്ണന് പള്ളിപ്പുറം, ശിവന്, സുനില്‍ മോഹന്‍, ലൊക്കേഷന്‍ മാനേജര്‍ ചന്ദ്രശേഖരന് പശുവെണ്ണറ, വിതരണം മാതാ ഡിസ്ട്രിബ്യൂഷന്‍, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments