പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റീ റിലീസ് ചെയ്തു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രം റീ റിലീസ് ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഹൃദയം.
കൊവിഡ് ഭീഷണികള്‍ക്കിടയിലും 50 കോടി രൂപയോളം ചിത്രം കളക്ട് ചെയ്തിരുന്നു. മോഹന്‍ലാല്‍ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രവും റീ റിലീസ് ചെയ്തത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്. അജു വര്‍ഗ്ഗീസ്, അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70-ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയായിരുന്നു ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന് വണ്ടൂര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിതാര സുരേഷ്. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
Recent Comments