വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയം’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കികയാണ്. ജനുവരി 21 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. തീയേറ്ററില്‍ മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ ഏകദേശം 40 കോടിയാണ് കളക്ഷന്‍ നേടിയത്. ഞായറാഴ്ചകളിലെ ലോക്ക്ഡൗണും സി കാറ്റഗറില്‍ പെട്ട സ്ഥലങ്ങളിലെ തീയേറ്ററുകള്‍ അടച്ചിട്ടതും കളക്ഷനെ സാരമായി ബാധിച്ചിരുന്നു. എന്നിട്ടും ഇങ്ങനെയൊരു കളക്ഷന്‍ നേടാനായത് ചിത്രം സമ്പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടതുകൊണ്ട് മാത്രമാണ്.
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തിയ ‘ഹൃദയം’ ഒടിടിയിലും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 18 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ലഭ്യമാകും.
Recent Comments