വിനീത് ശ്രീനിവാസന്-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം ജനുവരി 21ന് തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഒമിക്രോണ്‍ ഭീതിയെതുടര്‍ന്ന് ദുല്‍ഖറിന്റെ സല്യൂട്ട്, നിവിന്‍ പോളിയുടെ തുറമുഖം അടക്കമുള്ള വമ്പന്‍ ചിത്രങ്ങളുടെ റിലീസ് മാറ്റിയിരുന്നു. എന്നാല്‍ ഹൃദയത്തിന്റെ റിലീസിന് യാതൊരു മാറ്റവുമില്ലെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നിര്‍മ്മാതാവ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഹൃദയം ജനുവരി 21-ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നൈറ്റ് കര്‍ഫ്യു എന്നിങ്ങനെയുള്ള നിയന്ത്രങ്ങളൊന്നും വരാതിരുന്നാല്‍, 21 ന് തന്നെ സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്ത്തപരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും നിര്‍മാതാവ് അറിയിച്ചു.
പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം പാട്ടുകളുടെ ഓഡിയോ കാസറ്റും ഓഡിയോ സിഡിയും പുറത്തിറക്കുന്നുണ്ട്. പ്രണവിനെ കൂടാതെ ദര്‍ശന, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍
Recent Comments