കാലത്തിന്റെ ഗതിവേഗത്തില്‍ ചിലര്‍ക്ക് അറിയാതെ കാലിടറി പോകാറുണ്ട്. അതില്‍ നിന്നൊക്കെ താങ്ങാവുന്ന കരങ്ങളാല്‍ പുനര്‍ജനിക്കാറുമുണ്ട്.
അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കാന്‍ ഒരു സിനിമ ഒരുങ്ങുകയാണ്- ‘ജീവാമൃതം’. പ്രശസ്ത പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായ അരവിന്ദന് നെല്ലുവായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദന് ഫെയ്സ് ഗാലറിയുടെ ബാനറില്‍ പൊതുജന പങ്കാളിത്തത്തോടെ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മണികണ്ഠന് വടക്കാഞ്ചേരി ആണ്.
അവയവം സ്വീകരിച്ചവരും നല്കിയവരും ഈ സിനിമയില്‍ പങ്കാളികളാകുന്നുണ്ട്. ജീവാമൃതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
അവയവദാനത്തിന്റെ പ്രസക്തി സമൂഹ മനഃസാക്ഷികളില്‍ എത്തിക്കുന്നതിനും കൂടുതല്‍ പേര് അവയവദാനത്തിന്റെ പ്രാധന്യം മനസ്സിലാക്കുന്നതിനും കൂടിയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന് അരവിന്ദന് നെല്ലുവായ് പറഞ്ഞു.
പി. ശിവപ്രസാദ്
Recent Comments