കെ.ജി.എഫ് എന്ന ഒരൊറ്റ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ വിജയം കന്നഡ സിനിമ വ്യവസായത്തിന് മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ വിപണിയില്‍ വന്‍ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. കെ.ജി.എഫിന് പിന്നാലെ വെന്നിക്കൊടി പാറിക്കുവാനായി കന്നഡയില്‍ നിന്ന് മറ്റൊരു സിനിമ കൂടി എത്തുന്നു- കബ്സ.
ഉപേന്ദ്രയും, കിച്ചാ സുദീപും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധായകന് ആര്. ചന്ദ്രുവാണ്. കെ.ജി.എഫിന്റെ സംഗീത സംവിധായകന് രവി ബസ്രൂറാണ് കബ്സയ്ക്കും സംഗീതം ഒരുക്കുന്നത്. ശ്രീ സിദ്ധേശ്വര എന്റര്‍പ്രൈസസിന്റെ ബാനറില്‍ ആര്. ചന്ദ്രശേഖറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.ടി.ബി നാഗരാജ് നിര്‍മ്മാണപങ്കാളിയാണ്.
1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകന് പ്രത്യേക സാഹചര്യത്തില്‍ അധോലോക സംഘത്തില്‍ എത്തപ്പെടുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാസ് ആക്ഷന്‍ പിരിയോഡിക് എന്റര്‍ടെയിനറാണ് ചിത്രം. കബ്സയ്ക്കുവേണ്ടി ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഫൈറ്റ്മാസ്റ്റേഴ്സായ പീറ്റര്‍ ഹെയ്ന്, രവിവര്‍മ്മ, റാം ലക്ഷ്മണ്, വിജയ്, വിക്രം മോര് തുടങ്ങിയവര്‍ ചേര്‍ന്നാണ്. ഇവര്‍ ഒരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങള്‍ തീയറ്ററില്‍ വിസ്ഫോടനം തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപേന്ദ്രയും കിച്ചാ സുദീപിനെയും കൂടാതെ ശ്രിയ ശരണ്‍, കോട്ട ശ്രീനിവാസറാവു, കബിര്‍ദ്ദുഹന്‍ സിംങ്, മുരളി ശര്‍മ്മ, പോശാനി കൃഷ്ണ മുരളി, ജോണ്‍ കൊക്കന്, സുധ, ദേവ്ഗില്‍, കാമരാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
മലയാളത്തിനും കന്നഡയ്ക്കും പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ബംഗാളി തുടങ്ങി ഏഴ് ഇന്ത്യന്‍ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
എ ജെ ഷെട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ . ശിവകുമാര്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും മഹേഷ്റെഡ്ഡീ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളം പി.ആര്.ഒ വിപിന്‍കുമാര്‍.
Recent Comments