പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ഷൂട്ടിംഗ് ഇപ്പോള്‍ കുമിളിയില്‍ പുരോഗമിക്കുന്നു. എറണാകുളത്തുനിന്നാണ് ഷൂട്ടിംഗ് കുമിളിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തത്. ജയില്‍ രംഗങ്ങളാണ് പ്രധാനമായും എറണാകുളത്ത് ചിത്രീകരിച്ചത്.
കുമിളിയില്‍ ഒരാഴ്ചത്തെ വര്‍ക്കുണ്ട്. അതിനുശേഷം എറണാകുളത്തേക്കുതന്നെ മടങ്ങിയെത്തും. വിവേക് ഒബ്റോയിയുടെ ചില പോര്‍ഷനുകള്‍ അവശേഷിക്കുന്നുണ്ട്. അദ്ദേഹം എറണാകുളത്ത് നടന്ന ആദ്യഷെഡ്യൂളില്‍ എത്തിയിരുന്നില്ല. ജനുവരി 15 ന് അദ്ദേഹം എറണാകുളത്ത് എത്തും. 18 വരെ കടുവയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കും. തുടര്‍ന്ന് മുംബയിലേയ്ക്ക് പോകും. പിന്നീട് തിരുവനന്തപുരം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. തിരുവനന്തപുരം ഷെഡ്യൂളോടെ കടുവ പൂര്‍ത്തിയാകും.
കടുവയ്ക്കുശേഷം പൃഥ്വി ബ്ലെസിയുടെ ആടുജീവിതത്തിലാണ് അഭിനയിക്കുന്നത്.
ഇതിനിടെ പൃഥ്വി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബ്രോഡാഡി ജനുവരി 26 ന് റിലീസിനെത്തുന്നുണ്ട്. ഇതിന്റെ പ്രൊമോഷന് വര്‍ക്കുകള്‍ക്കായും പൃഥ്വി രണ്ടുദിവസം നീക്കിവച്ചിട്ടുണ്ട്.
Recent Comments