ഒടുവില്‍ തലയുയര്‍ത്തി കടുവാക്കുന്നേല്‍ കുറുവച്ചന് നടന്നു തുടങ്ങിയിരിക്കുന്നു. ഇല്ലാത്ത നിയമകുരുക്കുകളിലായിരുന്നു ഇന്നലെവരെ. പക്ഷേ, നീതിദേവത എന്നും സത്യത്തിനൊപ്പമേ നിന്നിട്ടുള്ളൂ. ഇന്നലത്തെ ഹൈക്കോടതി വിധിയും അത് ശരിവയ്ക്കുന്നു.
നിയമപോരാട്ടങ്ങളെല്ലാം അവസാനിച്ചതോടെ ‘കടുവ’യുടെ ഷൂട്ടിംഗിനും മുണ്ടക്കയത്ത് തുടക്കമായി. ഇന്ന് രാവിലെ മുതലാണ് ആര്‍ട്ടിസ്റ്റുകളാരും ഇല്ലാതെ കടുവയുടെ ചിത്രീകരണം തുടങ്ങിയത്. നാളെ മുതല്‍ ആര്‍ട്ടിസ്റ്റുകള്‍ ഓരോരുത്തരായി എത്തിത്തുടങ്ങും. കടുവാക്കുന്നേല്‍ കുറുവച്ചനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് 20-ാം തീയതി ജോയിന്‍ ചെയ്യും. പൃഥ്വിരാജിനെ കൂടാതെ സായികുമാര്‍, സിദ്ധിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജുവര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്താമേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്തനായ ഒരു ബോളിവുഡ് താരവും വൈകാതെ കടുവയില്‍ ജോയിന്‍ ചെയ്യുമെന്ന് അറിയുന്നു.
സിംഹാസനത്തിനുശേഷം ഷാജിയും പൃഥ്വിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നുള്ള സൂചനയാണ് സംവിധായകന് ഷാജി കൈലാസും നല്‍കുന്നത്.
ഷാജിക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് ജിനു എബ്രഹാമാണ്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു എബ്രഹാം.
ഒരിക്കല്‍ ജിനു കടുവയുടെ കഥ പൃഥ്വിയോട് പറയുമ്പോള്‍ അദ്ദേഹമാണ് സംവിധായകനായി ഷാജി കൈലാസിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഷാജിക്കും കഥ ഇഷ്ടമായതോടെ സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിതന്നെ മുന്നോട്ട് വരികയായിരുന്നു. ലിസ്റ്റിന് സ്റ്റീഫനും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്.
അഭിനന്ദന് രാമാനുജന് ഛായാഗ്രാഹകനും ഷമീര്‍ മുഹമ്മദ് എഡിറ്ററുമാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജെയ്ക്സ് ബിജോയ് സംഗീതം പകരുന്നു. മോഹന്‍ദാസ് കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂമര്‍ സമീറാ സനീഷും മേക്കപ്പ് സജി കാട്ടാക്കടയുമാണ്. സിനറ്റ് സേവ്യറാണ് നിശ്ചല ഛായാഗ്രാഹകന്‍.
മുണ്ടക്കയം കൂടാതെ കാഞ്ഞിരപ്പള്ളി, പാല, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളും കടുവയുടെ ചിത്രീകരണം നടക്കും. ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments