കയ്പ്പേറിയ അനുഭവങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ സ്വാദിഷ്ടമാക്കി മാറ്റിയ സൂര്യ എന്ന യുവാവിന്റെ കഥ പറയുന്ന കയ്പ്പക്ക എന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററിലെത്തുന്നു. സൂര്യയുടെ ജീവിതത്തെ സ്വാധീനിക്കുന്ന നാല് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്.
രുചിയുള്ള ഭക്ഷണം കേവലം മസാലകളുടെ ഒരു കൂട്ടല്ല, മറിച്ച് സ്നേഹവും ഉന്മേഷവും നിറഞ്ഞ ഒരു കൂട്ടായ്മ കൂടിയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ചിത്രം കൂടിയാണിത്.
പോറസ്സ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിച്ച് കെ.കെ. മേനോന് രചനയും സംവിധാനവും ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രവീണ്ഫിലോ മോനാണ്. കോ-പ്രൊഡ്യൂസര്‍ വെണ്മണി സജിയും എഡിറ്റര്‍ പൊന്രാജുമാണ്. റോണി റാഫേല്‍ പശ്ചാത്തല സംഗീതവും സംഗീത സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നതും സംഗീതയാണ്. ഹരിചരണ്‍, സിത്താര, ജിതിന് രാജ് എന്നിവരാണ് മറ്റു ഗായകര്‍. ഗാനരചന മനേഷ് രവീന്ദ്രന്. കോ ഡയറക്ടര്‍ രഘുവാസന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രേനന്ദ് കല്ലാട്ട്.
രാഹുല്‍ രവിയാണ് സൂര്യ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ അമ്മയായി വിനയപ്രസാദ് എത്തുന്നു. നിത്യറാം, സോണിയ അഗര്‍വാള്‍, വിനയപ്രസാദ്, സജിത ബേട്ടി, സുഹാസിനികുമരന്, അരിസ്റ്റോ സുരേഷ്, കോട്ടയം പ്രദീപ്, കോട്ടയം രമേഷ്, നിയാസ് ബക്കര്‍, നാരായണന്‍കുട്ടി, ജയകൃഷ്ണന്, ടോണി, സാറാ ജോര്‍ജ്, ഗായത്രി നമ്പ്യാര്‍, പ്രിയരാജീവന്‍, ചിന്നി ജയന്ത്, വെണ്മണി സജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദുബായ്, മസ്ക്കറ്റ്, ചെന്നൈ, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളാണ് ലൊക്കേഷന്‍. പി ആര് ഓ എബ്രഹാം ലിങ്കന്, എംകെ ഷെജിന്‍ ആലപ്പുഴ.
Recent Comments