ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കാസര്‍ഗോള്‍ഡ്’ സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തുന്നു. മൃദുല്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. മുഖരി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് ‘കാസര്‍ഗോള്‍ഡ്’. ‘ബി ടെക്കിനു’ ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
ജൂലൈ രണ്ടാം വാരം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ 1.7 ദശലക്ഷം ആളുകളാണ് കണ്ടത്. ‘പടവെട്ടിനും കാപ്പയ്ക്കും ശേഷം മലയാളത്തില്‍ ഞങ്ങളുടെ മൂന്നാമത്തെ ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. ടീസര്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന എന്റര്‍ടൈനര്‍ ചിത്രമായി ‘കാസര്‍ഗോള്‍ഡ്’ മാറും.’ സരിഗമ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞു.
കാപ്പ എന്ന ചിത്രത്തിനു ശേഷം യൂഡ്ലി ഫിലിംസുമായി ഒന്നിക്കുന്ന ആസിഫ് അലി ചിത്രംകൂടിയാണ് ഇത്. ‘കൊവിഡിന് ശേഷം പ്രേക്ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ഫാസ്റ്റ് തിയറ്ററില്‍ കാണാന്‍ മാത്രം കഴിയുന്ന സിനിമകളാണ്. ‘തിയറ്റര്‍ എക്സ്പീരിയന്‍സ്’ എന്ന വാക്കിന് അത്രമേല്‍ ഡിമാന്‍ഡ് ആണ് ഇപ്പോഴുള്ളത്. ‘കാസര്‍ഗോള്‍ഡ്’ എന്ന ഞങ്ങളുടെ ചിത്രം പ്രേക്ഷകര്‍ക്ക് ത്രില്ലിനോടൊപ്പം തന്നെ മികച്ച എന്റര്‍ടൈനര്‍ കൂടിയായി മാറും.’ ആസിഫ് അലി പ്രതീക്ഷ പ്രകടിപ്പിച്ചു. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
‘കഥ ആലോചിക്കുന്ന സമയത്ത് നായകന് പ്രേക്ഷകര്‍ക്കിടയില്‍ റിലേറ്റബിള്‍ ആകണമെന്ന് മാത്രമായിരുന്നു ചിന്ത. അതുകൊണ്ട് തന്നെയാണ് ആസിഫ് അലി എപ്പോഴും മനസ്സിലേക്ക് ഓടിവരുന്നത്. ഞങ്ങള്‍ തമ്മില്‍ നല്ല പരിചയം ഉള്ളതുകൊണ്ട് തന്നെ ഒരു പ്രത്യേക വൈബും ഞങ്ങള്‍ തമ്മിലുണ്ട്. അതിനാല്‍ മികച്ച റിസള്‍ട്ട് നേടിയെടുക്കാന്‍ സാധിക്കും. ‘ സംവിധായകന് മൃദുല്‍ നായര്‍ പറഞ്ഞു.
‘മറ്റ് ഭാഷകളിലെ നിര്‍മാതാക്കള്‍ മലയാള സിനിമയിലേക്ക് എത്തുന്നതോടെ അതിര്‍വരമ്പുകള്‍ താണ്ടി മലയാള സിനിമയ്ക്ക് മുന്നേറാന്‍ സാധിക്കുന്നു. രാജ്യമൊട്ടാകെയുള്ള എല്ലാ പ്രേക്ഷകരിലേക്കും സിനിമ ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു വിധ സംശയവുമില്ല.’ സണ്ണി വെയ്ന്‍ പറഞ്ഞു.
‘മൃദുല്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ കഥയുടെ ലെയേഴ്സ് കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും ഞാന്‍ ത്രില്ലടിച്ചു. ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത് എന്നെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമാണ്.’ നിര്‍മാതാവ് സൂരജ് കുമാര്‍ വ്യക്തമാക്കി.
പിപി കുഞ്ഞികൃഷ്ണന്, വിനായകന്, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്, അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ഛായാഗ്രഹണം – ജെബില്‍ ജേക്കബ്, തിരക്കഥ സംഭാഷണം – സജിമോന്‍ പ്രഭാകര്‍. സംഗീതം – വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്. ഗാനരചന- മുഹ്സിന് പരാരി, എഡിറ്റര്‍-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്,പരസ്യകല-എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോഷ് കൈമള്‍, പ്രണവ് മോഹന്‍, പിആര്‍ഒ- ശബരി
Recent Comments