ശ്രീഗോകുലം മൂവീസിന്റെ ചരിത്രത്തില്‍ തന്നെ, ഒരുപക്ഷേ മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാര് കേരളാ ഷെഡ്യൂള്‍ പാക്കപ്പ് ആയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട പ്രയാണത്തിനൊടുവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് കത്തനാര് അതിന്റെ വലിയൊരു ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി ഇറ്റലിയിലെ റോമില്‍ 12 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്.
ഈ പ്രൊജക്റ്റുമായി ചേര്‍ന്നുനിന്ന് വലിയൊരു കാലയളവില്‍, എല്ലാ വിധ പ്രതിസന്ധി ഘട്ടത്തിലും ഒന്നായി നിന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വലിയ മനസ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
അതിലുപരിയായി എടുത്തു പറയേണ്ട ആദ്യത്തെ പേര് ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട, ശ്രീ ഗോകുലം ഗോപാലന് സാറിന്റെയാണ്. ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡില്‍ ഒരു മലയാള സിനിമ നിര്‍മിക്കാന്‍ കൂടെയുള്ള ടീമിനെ അങ്ങേയറ്റം വിശ്വസിച്ചു അവര്‍ക്കായി തന്റെ പരമാവധി കാര്യങ്ങള്‍, മലയാള സിനിമ വ്യവസായത്തിന്റെ പരിമിതികള്‍ മറികടന്നു ചെയ്യുകയും, ഇത്രയും വലിയ തുക അതിനായി ഇന്‍വെസ്റ്റ് ചെയ്തു എല്ലാകാലത്തും മലയാള സിനിമ ചരിത്രത്തില്‍ നൂതന മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദീര്‍ഘ ദര്‍ശിയായ അദ്ദേഹത്തിന്റെ കൂടെ നില്ക്കാന് സാധിക്കുന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നു.
അടുത്തതായി എടുത്ത് പറയേണ്ട പേര് സഹോദര തുല്യനായ ജയസൂര്യയുടേതാണ്, ഒരു നടന് ഒരു സിനിമക്കായി തന്റെ കരിയറിലെ നിര്‍ണായക സമയത്ത് ഇത്രയും കാലം മാറ്റിവെക്കുന്നത് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ അപൂര്‍വത്തില്‍ അപൂര്‍വം ആണ്. കേവലം അഭിനേതാവായി തന്റെ വേഷം അഭിനയിച്ചു മടങ്ങുന്നതില്‍ നിന്നും വ്യത്യസ്തമായി സിനിമയുടെ പ്രാരംഭ ചര്‍ച്ച മുതല്‍ വര്‍ഷങ്ങളായി സിനിമയുടെ നന്മ മാത്രം മുന്‍നിര്‍ത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്നിഷ്യന്‍ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്ത ജയന് അദ്ദേഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെ ഫലം എല്ലാ രീതിയിലും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ചെയ്യുന്ന ഓരോ സിനിമയിലും തന്റെ ഏറ്റവും മികച്ച എഫര്‍ട്ട് ഇടുന്ന നാഷണല്‍ അവാര്‍ഡിലൂടെ സങ്കേതികമായി തന്റെ പ്രാഗല്ഭ്യം തെളിയിച്ച പ്രിയപ്പെട്ട ഡയറക്ടര്‍ റോജിന്‍ തോമസ്, ഇ യാത്രയില്‍ ഉടനീളം കൂടെ നിന്ന പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു ചേട്ടന്, കത്തനാരുടെ ലോകം മികച്ച ദൃശ്യനുഭവമാക്കാന്‍ തന്റെ എല്ലാവിധ അറിവും കഴിവും ഉപയോഗിച്ച് പരിശ്രമിക്കുന്ന ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, കത്തനാര് എന്ന ലോകം നമുക്ക് മുന്നില്‍ തുറന്നിട്ട റൈറ്റര്‍ രാമാനന്ദ്, വരികളിലെ ആ ലോകം യഥാര്‍ഥ്യത്തിലേക്ക് അതിന്റെ ഏറ്റവും മികച്ച രീതിയില്‍ മാന്ദ്രികനെ പോലെ സൃഷ്ട്ടിച്ചു എടുക്കുന്ന പാന്‍ ഇന്ത്യ ലെവലില്‍ വലിയ സിനിമകളുടെ ഭാഗമാകുന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്, കോസ്റ്റ്യുമെര്‍ അനീഷ്, ആര്‍ട്ട് ഡയറക്ടര്‍സ് അജി & രാം പ്രസാദ്, ഋഷിലാല്‍-സ്റ്റില്‍സ് ,റഫീഖ് -മേക്കിങ് വീഡിയോ, പി.ആര്.ഒ വാഴൂര്‍ ജോസ്, അനില്‍ & സൂര്യ യൂണിറ്റ് ടീം, പ്രൊഡക്ഷന്‍ ബോയ്സ്, ഗോഡ, ഡ്രൈവേഴ്സ്, ജൂനിയര്‍ ആര്‍ട്ടിസ്റ് കോര്‍ഡിനേറ്റര്‍ നജീബ്, ആയിരകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി സിനിമയുടെ പലപല മേഖലകളിലെ നിര്‍വധിയാളുകള്‍.
കൂടാതെ ശ്രീ ഗോകുലം മൂവീസിന്റെ തന്നെ കുടുംബാംഗങ്ങള്‍. നിരവധി പ്രശ്നങ്ങളില്‍ ഇടപെട്ട് എനിക്കെന്നും സഹായ ഹസ്തം നീട്ടുന്ന പ്രിയ പ്രവീണ്‍ ചേട്ടനും, ബൈജുവേട്ടനും.
ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരോടും പ്രത്യേയകം,പ്രത്യേയകം നന്ദി അറിയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഈ രീതിയില്‍ പറയുന്നതിന്റെ പരിമിതി മൂലം എല്ലാവരോടുമുള്ള ആത്മാര്‍ത്ഥമായ നന്ദി ചുരുങ്ങിയ വാക്കുകളില്‍ അറിയിച്ചുകൊണ്ടും, സിനിമയുടെ തുടര്‍ന്നുള്ള കാര്യങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും നിര്‍ത്തട്ടെ.
സ്നേഹപൂര്‍വ്വം കൃഷ്ണമൂര്‍ത്തി
Recent Comments