കത്തനാരാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. ടീസര്‍ കാണുമ്പോള്‍ തന്നെ ഒരു വേള്‍ഡ് ക്ലാസ് ലെവലിലാണ് സിനിമ ഒരുങ്ങുന്നത് എന്ന് മനസ്സിലാകും. മലയാളികള്‍ക്ക് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ബ്രഹ്മാണ്ഡ സമ്മാനമാണ് ഇതെന്ന് വിശ്വസിക്കേണ്ടി വരും.
കത്തനാരിന്റെ ഗ്ലിംസ് കണ്ടപ്പോള്‍ ആദ്യം തേടി പോയ ഒരു പേരാണ് ജെ.ജെ പാര്‍ക്സ്. സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഒരു ഹോളിവുഡ് പ്രോഡക്റ്റ് ആണ് അദ്ദേഹം. ജാക്കിചാന്റെ 2001-2002 കാലഘട്ടം മുതല്‍ ഉള്ള സിനിമകളുടെ stund ടീമില്‍ ഉണ്ടായിരുന്ന ഒരാളാണ്. shanghai knights, tuxedo, medallion, The day after tomorrow, prey, snake eyes തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ stund Performer. മലയാളസിനിമയില്‍ ഇങ്ങനെയൊരു സ്റ്റണ്ട് കൊറിയോഗ്രാഫറെ കിട്ടുക എന്ന് പറയുന്നത് സ്വപ്നം പോലും കാണാന്‍ പറ്റാത്ത കാര്യമാണ്. ഈ ഒരൊറ്റ കാര്യം മതി കത്തനാര് എന്ന സിനിമയുടെ റേഞ്ച് അളക്കാന്‍.
ഒത്തിരി വര്‍ഷങ്ങളുടെ പിന്നാമ്പുറ പണികള്‍ ഉണ്ട് സിനിമയ്ക്ക്. സിനിമയുടെ സ്ക്രിപ്റ്റ് റൈറ്ററായ ആര്. രാമാനന്ദ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതോര്‍ക്കുന്നു. ‘ഒരു സിനിമയാക്കണമെന്ന് ഓര്‍ത്ത് എഴുതി തുടങ്ങിയതല്ല കത്തനാര്. പ്രശസ്ത പുസ്തകമായ കുട്ടിച്ചാത്തന് എഴുതുമ്പോള്‍ അതില്‍ ചുറ്റിപ്പറ്റി നില്ക്കുന്ന മന്ത്രവാദവുമായി ബന്ധപ്പെട്ട ആളുകളെ അറിയാനുള്ള സാഹചര്യം ഉണ്ടായി. ചില പഴയ മന്ത്രങ്ങളും ഓല ഗ്രന്ഥങ്ങളും നോക്കുന്നതിനിടയില്‍ ‘കടമറ്റത്ത് വാഴും ഗുരു ഭാവമേ’ എന്ന് കണ്ടു. കണ്ടപ്പോള്‍ തന്നെ കടമറ്റത്ത് കത്തനാരെ പറ്റിയാണെന്ന് മനസ്സിലായി. പിന്നെ ഇതെന്താണെന്ന് അറിയാന്‍ അതിനു പുറകെ പോയി. കടമറ്റത്ത് കത്തനാര് നമ്മള് വിചാരിച്ചത് പോലെ ഒരു പുരോഹിതന് അല്ലെന്നും അതിതീവ്രമായ മന്ത്ര തന്ത്ര കര്‍മ്മങ്ങള്‍ ചെയ്യുന്ന ആള് ആണെന്നും അറിഞ്ഞു. ഐതിഹ്യമാലയില്‍ പറയുന്നത് കത്തനാരുടെ ഭാഷ മലയാളവും സംസ്കൃതവും അല്ലാത്ത ഒരു പ്രത്യേക ഭാഷയാണെന്നാണ്. അന്വേഷിക്കാന്‍ കടമറ്റത്തുള്ള കുറെ മന്ത്രവാദികളെ പരിചയപ്പെട്ടു. സീരിയലിലോ ഐതിഹ്യമാലകളിലോ കാണാത്ത ഒരു പ്രത്യേകതരം കത്തനാരെ ആണ് അവര്‍ വിവരിച്ചത്. ഇതെല്ലാം പുസ്തകമാക്കാം എന്ന ചിന്തയായിരുന്നു ആദ്യം. ജയസൂര്യയോടാണ് ആദ്യം കത്തനാരിനെ പറ്റി പറയുന്നത്. ജയസൂര്യയാണ് ഇത് സിനിമയാക്കാം എന്ന് അഭിപ്രായം പറഞ്ഞത്. അതുകൊണ്ടുതന്നെ ഇതുവരെ കണ്ടു പരിചയം ഉള്ള കത്തനാരിനെ അല്ല ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.’ രാമാനന്ദിന്റെ വാക്കുകളെ ശരി വയ്ക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസിലും.
ഈ സിനിമയുടെ ടൈറ്റിലും ഏറെ ശ്രദ്ധേയമാകുന്നുണ്ട്. കത്തനാരുടെ ആദ്യവാക്കിനെച്ചൊല്ലി പല കൗതുകമുള്ള നിരീക്ഷണങ്ങളും സോഷ്യല്‍മീഡിയകളില്‍ സജീവമാണ്. അതില്‍ ശ്രദ്ധേയമായൊരു കണ്ടെത്തല്‍ ഇങ്ങനെയാണ്.
തുളു ഭാഷയുടെ എഴുത്തു ലിപിയായ തിഗലാരി എന്നറിയപ്പെടുന്ന തുളു ലിപിയിലെ ‘ക’യാണത്രെ. അപ്പോള്‍ നമ്മള് ചിന്തിക്കേണ്ടത് കടമറ്റത്ത് താമസിച്ചിരുന്ന കത്തനാര്‍ക്ക് തുളു ലിപിയും ആയുള്ള ബന്ധം എന്താണെന്നാണ്. അപ്പോഴാണ് നേരത്തെ പറഞ്ഞ മന്ത്ര തന്ത്രങ്ങളുടെ ഭാഷ മലയാളവും സംസ്കൃതവും ഒന്നുമല്ല മറ്റേതോ സുപരിചിതമല്ലാത്ത ഭാഷയാണെന്നുള്ള വസ്തുത നമ്മുടെ മനസ്സിലേക്ക് വരുന്നത്.
സിനിമയില്‍ പ്രതീക്ഷ തരുന്ന കുറെ ഘടകങ്ങള്‍ വേറെയുമുണ്ട്. ഏറ്റവും പ്രധാനം ആര് രാമാനന്ദ് എന്ന സ്ക്രിപ്റ്റ് റൈറ്റര്‍ ആണ്. മലയാളത്തില്‍ ഇന്ന് ഏതൊരു ബ്രഹ്മാണ്ട ചിത്രങ്ങളും ഒറ്റയ്ക്ക് താങ്ങാന്‍ കഴിയുന്ന ഗോകുലം ഗോപാലന് എന്ന നിര്‍മ്മാതാവ്. ദേശീയ അവാര്‍ഡ് നേടിയ ഹോമിന്റെ സംവിധായകന് റോജി തോമസ്. ഹോമിന്റെ തന്നെ മ്യൂസിക് ഡയറക്ടര്‍ രാഹുല്‍ സുബ്രഹ്മണ്യന്. ഫസ്റ്റ് ഗ്ലിംസിന്റെ ബാഗ്രൗണ്ട് സ്കോറില്‍ തന്നെ രാഹുല്‍ സുബ്രഹ്മണ്യനില്‍ ഉള്ള പ്രതീക്ഷ ഇരട്ടിയായി. last but not the least അനുഷ്ക ഷെട്ടി. നീലിയുടെ കഥാപാത്രമായിട്ട് തന്നെ അനുഷ്ക എത്തിയാല്‍ സിനിമയുടെ പവര്‍ ഇനിയും കൂടും.
ഇതൊക്കെതന്നെ കത്തനാരിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കത്തനാരിന്റെ ഒന്നാം ഭാഗത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
Recent Comments