ശ്രീമുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കതിവനൂര്‍ വീരന്’. ചിത്രത്തിന്റെ പൂജയും സ്വച്ചോണ്‍ കര്‍മ്മവും കണ്ണൂര്‍ ബക്കളം കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു. പൂജാ ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളന വേദിയില്‍ വെച്ച് കതിവനൂര്‍ വീരന്റെ തെയ്യക്കോലം കെട്ടുന്ന നൂറോളം കനലാടിമാരെ ആദരിച്ചു. ചടങ്ങില്‍ പ്രശസ്ത സംവിധായകരായ ബിബിന്‍ പ്രഭാകര്‍, പ്രദീപ് ചൊക്ലി,മോഹന്‍ കുപ്ലേരി, ശ്രീജിത്ത് പലേരി,നിര്‍മ്മാതാവ് രാജന് തളിപ്പറമ്പ്, ബെന്നി തൊടുപുഴ, ജോയി കെ മാത്യു തുടങ്ങി ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരും നാട്ടുകാരും സന്നിഹിതരായിരുന്നു.
ഛായാഗ്രഹണം ഷാജി കുമാര്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, സ്ക്രിപ്റ്റ് രാജ്മോഹന്‍ നീലേശ്വരം, ടി. പവിത്രന്. വരികള്‍ കൈതപ്രം, പ്രമോദ് കാപ്പാട്, സംഗീതം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്, ആക്ഷന്‍ പീറ്റര്‍ ഹെയിന്, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണന്, മേക്കപ്പ് പി വി ശങ്കര്‍, ഗായകര്‍ ഡോ. കെ.ജെ. യേശുദാസ്, മധു ബാലകൃഷ്ണന്, ജാസി ഗിഫ്റ്റ്, കെ എസ് ചിത്ര, ദേവനന്ദ ഗിരീഷ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, ഫിനാന്‍സ് കണ്ട്രോളര് മനോഹരന് കെ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സേതു അടൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍ കെ മോഹനന് (സെവന് ആര്‍ട്സ്). ബിജിഎം മിഥുന് മുകുന്ദന്, ക്രിയേറ്റീവ് ഹെഡ് ബഷീര്‍ എ., സ്റ്റില്‍സ് ജിതേഷ് ആദിത്യ ചീരല്‍, പബ്ലിസിറ്റി ഡിസൈന്‍സ് സത്യന്‍സ്, പി ആര്‍ഒ എ എസ് ദിനേശ്.
Recent Comments