വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്ഗോപിയുടെ തീപാറുന്ന ഡയലോഗുകളാണ് കാവലിന്റെ ടീസറില്‍നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്.
‘ആരാച്ചാരാക്കരുത് എന്നെ’ എന്ന ഉറച്ച ഡയലോഗുകള്‍ക്ക് പിന്നാലെ ‘കാലന് ഓടിച്ചാലും ഈ വഴിക്ക് വന്നേക്കരുത്’ എന്ന ശക്തമായ താക്കീതുമുണ്ട്. ടീസര്‍ കണ്ടുകഴിയുമ്പോള്‍ ഒന്നുറപ്പിക്കാം. ഇത് സാമ്പിള്‍ വെടിക്കെട്ടാണ്. പിന്നാലെ വരുന്നതാണ് പൂരം. സാമ്പിള്‍ വെടിക്കെട്ട് തന്നെ ഇത്ര ഹെവിയാണെങ്കില്‍ പൂരം അതുക്കുംമേലെ ആകുമെന്ന് ആരാധകര്‍ പറയുന്നു.
അവരുടെ ചങ്കിടിപ്പേറ്റി താരത്തിന്റെ ഉശിരന്‍ ആക്ഷന്‍ രംഗങ്ങളും ടീസറിനെ ഉദ്വേഗഭരിതമാക്കുന്നു. മുട്ടുകാല് മടക്കി പോലീസോഫീസറെ ഭിത്തിമേല്‍ ചേര്‍ത്ത് നിര്‍ത്തുന്നിടത്താണ് ടീസര്‍ അവസാനിക്കുന്നത്.
എഴുത്തിലും മേക്കിംഗിലും അച്ഛന്റെ ഫയര്‍ മകനും നിലനിര്‍ത്തുന്നുണ്ടെന്ന് ടീസര്‍ പറയാതെ പറയുന്നുണ്ട്. കസബയ്ക്ക് ശേഷം നിഥിന് രഞ്ജിപണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് കാവല്‍. സുരേഷ്ഗോപിയെയും രഞ്ജിപണിക്കരെയും കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, കണ്ണന് രാജന് പി. ദേവ്, ചാലിപാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റെയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിതാ നായര്‍, പൗളി വത്സന്, അംബികാ മോഹന്‍, ശാന്തകുമാരി, ബേബി പാര്‍വ്വതി തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്.
നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂരാണ്. ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബിജോര്ജാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments