വെവിദ്ധ്യമാര്‍ന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായ ലുക്കാച്ചിപ്പിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ജിഹാദ്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.
ലൗ ജിഹാദിനെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ്. അത് പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു. തീര്‍ത്തും നര്‍മ്മത്തിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. സംവിധായകനായ ബാഷ് മുഹമ്മദും ശ്രീകുമാറും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
ഇന്‍ഷ്വറന്‍സ് ഏജന്റും മോട്ടിവേഷണല്‍ സൂപ്പര്‍വൈസറുമായ ബാലു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. സിദ്ദിഖ്, ലെന, ഗായത്രി അരുണ്‍, അമൃത, സുധീര്‍ പറവൂര്‍, ജോസുകുട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അലി ഗ്രാറ്റോ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്റഹ്മാന്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രകാശ് വേലായുധന് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും അജി കുറ്റിയാനി കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍ ഇര്‍ഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പാര്ത്ഥന്, സഹസംവിധാനം ഗൗതം, പ്രൊഡക്ഷന്‍ കണ്ട്രോളര് റിനി ദിവാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments