സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ‘മദനോത്സവം’. ചിത്രം വിഷുവിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
കോഴിക്കുഞ്ഞുങ്ങളെ ചായംപൂശി വില്‍ക്കുന്ന മദനന് എന്ന കഥാപാത്രത്തെയാണ് സുരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മദനന്റെ ജീവിതത്തില്‍ നടക്കുന്ന വേറിട്ട അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ചുരുക്കത്തില്‍ മദനന്റെ ഉത്സവമാണ് മദനോത്സവം. ഏറെ നാളുകള്‍ക്കുശേഷം സുരാജ് ഹ്യൂമര്വേഷം ചെയ്യുന്ന ഒരു കഥാപാത്രം. ഒരു ഫാമിലി ഹ്യൂമറാണ് ചിത്രം.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളുടെ സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് മദനോത്സവത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത്. രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ കീഴില്‍ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ച ആളാണ് സുധീഷ് ഗോപിനാഥ്. ശിഷ്യനുവേണ്ടി ഗുരു തിരക്കഥ എഴുതുന്നത ചിത്രം. പ്രശസ്ത എഴുത്തുകാരന് ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
രാജേഷ് മാധവന്, പി പി കുഞ്ഞികൃഷ്ണന്, രഞ്ജി കാങ്കോല്‍, രാജേഷ് അഴീക്കോടന്‍,
ജോവല്‍ സിദ്ധിഖ്, സുമേഷ് ചന്ദ്രന്, സ്വാതി ദാസ് പ്രഭു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു. പിആര്‍ഒ എഎസ് ദിനേശ്.
Recent Comments