സേതു തിരക്കഥ എഴുതി സംവിധാനം ചെയ്ത മഹേഷും മാരുതിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം ഫെബ്രുവരി 17 ന് പ്രദര്‍ശനത്തിനെത്തും.
ഒരു മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരേപോലെ സ്നേഹിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ ത്രികോണ പ്രണയകഥയാണ് ഇത്. മഹേഷിനെ ആസിഫ് അലിയും ഗൗരിയെ മംമ്താ മോഹന്‍ദാസും അവതരിപ്പിക്കുന്നു.
മണിയന് പിള്ള രാജു പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി.എസ്.എല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണിയന് പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു, കലാസംവിധാനം ത്യാഗു, മേക്കപ്പ് പ്രദീപ് രംഗന്, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ മാനേജര്‍ എബി കുര്യന് കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് ഇ. കുര്യന്, പി.ആര്.ഒ. വാഴൂര്‍ ജോസ്, സ്റ്റില്‍സ് ഹരി തിരുമല.
Recent Comments