പ്രദര്‍ശനത്തിനെത്തി 40 ദിവസം പിന്നിടുമ്പോള്‍ 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായ മാളികപ്പുറം. ഇതാദ്യമായാണ് ഒരു ഉണ്ണിമുകുന്ദന് ചിത്രം നൂറു കോടി ക്ലബ്ബില്‍ എത്തുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 240 തീയേറ്ററുകളിലായി 500 ന് മുകളില്‍ ഷോകളാണ് ദിവസവും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പ്രദര്‍ശനത്തിനെത്തിയ നാളുമുതല്‍ ഇത്രയും ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായ മറ്റൊരു ചിത്രവും മലയാളത്തിലുണ്ടായിട്ടില്ല. സാധാരണഗതിയില്‍ സിനിമ ഇറങ്ങി ആദ്യ ആഴ്ചകളില്‍ കിട്ടുന്ന കളക്ഷന്‍ പിന്നീട് കുറയുന്നതാണ് രീതി. മാളികപ്പുറത്തിന്റെ കാര്യത്തില്‍ തീയേറ്ററുകളുടെയും ഷോകളുടെ എണ്ണത്തില്‍ മാത്രമല്ല, പ്രേക്ഷകരുടെയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയാണ് കാണിക്കുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ രണ്ട് ആഴ്ചകൂടി പിന്നിടുമ്പോള്‍ മാളികപ്പുറം 200 കോടി ക്ലബ്ബിലോ അതിന് മുകളിലേയ്ക്കോ എത്തുമെന്നുറപ്പാണ്. അങ്ങനെ നോക്കിയാല്‍ മലയാള സിനിമാചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിടാന്‍ കൂടി ഒരുങ്ങുകയാണ് മാളികപ്പുറം.
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേര്‍ന്നാണ്.
Recent Comments