2022 ലെ അവസാന ചലച്ചിത്രമായി മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തും. നീണ്ട അഞ്ചു വര്‍ഷത്തിന് ശേഷം മാസ്സും എന്റര്ടെയിന്മെന്റ്സും നിറഞ്ഞ ഉണ്ണി മുകുന്ദന് ചിത്രം എന്ന പ്രത്യേക കൂടി മാളികപ്പുറത്തിനുണ്ട്.
ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരു എട്ടുവയസ്സുകാരിയെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ. അന്തരിച്ച ചലച്ചിത്ര സംവിധായകന് ശശിശങ്കറിന്റെ മകന് വിഷ്ണു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മാളികപ്പുറം. ‘എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ പിടിച്ചിരുത്തുന്ന ഘടകങ്ങളുള്ള സിനിമയാണ് മാളികപ്പുറം. ദൈര്‍ഘ്യമേറിയ സംഘട്ടനരംഗങ്ങള്‍ ഈ ചിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.’ ഉണ്ണിമുകുന്ദന് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
‘സിനിമ പുറത്തിറങ്ങിയാല്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങള്‍ മാളികപ്പുറം കൈകാര്യം ചെയ്തിട്ടുണ്ടെന്ന്’ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു.
അടുത്തിടെ പുറത്ത് ഇറങ്ങിയ ചിത്രങ്ങളിലെ ഫാന്റസി എലമെന്റ്സ് ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്ന് രമേശ് പിഷാരടി കൂട്ടി ചേര്‍ത്തു.
കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് മാളികപ്പുറം.
ഉണ്ണിമുകുന്ദന് പുറമെ സൈജു കുറുപ്പ്, ടിജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്, രമേഷ് പിഷാരടി, ശ്രീപത്, സമ്പത്ത് റാം, ദേവ നന്ദ,ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു നാരായണനാണ്. രഞ്ജിന് രാജിന്റെയാണ് സംഗീതം. ഈ സിനിമയിലൂടെ ഹരിവരാസനം എന്നാ പാട്ട് പുനരാവിഷ്കരിച്ചത് പ്രേഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.
Recent Comments