മലയാള സിനിമയുടെ നിര്‍മ്മാണ ചരിത്രത്തില്‍ ഏറ്റവും മുതല്‍മുടക്ക് വേണ്ടിവന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂറ് കോടിയായിരുന്നു ബഡ്ജറ്റ്. കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്ര നായകനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമാണ്. കുഞ്ഞാലിയായി വേഷമിട്ടത് മോഹന്‍ലാലും. ആശിര്‍വാദ് സിനിമാസിന്റെ സ്വപ്നതുല്യമായ പ്രോജക്ടെന്ന് ആന്റണി പെരുമ്പാവൂര്പോലും വിശേഷിപ്പിച്ച ചിത്രമായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് മരക്കാറിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. 102 ദിവസത്തിനുള്ളില്‍ ആ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവുകയും ചെയ്തു. 2020 മാര്‍ച്ച 6 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന് പ്രഖ്യാപനവുമുണ്ടായി. ഇതിനിടയിലാണ് ലോക്ക് ഡൗണ്‍ എത്തുന്നത്. അതോടെ പ്രദര്‍ശനം മാറ്റിവയ്ക്കപ്പെട്ടു. ഇനി എന്ന് എന്ന ചോദ്യം അനിശ്ചിതമായി തുടരുന്നതിനിടയില്‍ ഇന്ന് രാവിലെ ആന്റണി പെരുമ്പാവൂര്‍തന്നെ നാടകീയമായി തന്റെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
‘മാര്‍ച്ച് 26 ന് മരക്കാര്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത്. ഏതാണ്ട് ഒരു വര്‍ഷമാകുന്നു. ഇതിനിടെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു. എല്ലാം സ്വപ്നതുല്യമായ ഓഫറുകളായിരുന്നു. ഒന്നും സ്വീകരിച്ചില്ല. കാരണം തീയേറ്റര്‍ കമ്മിറ്റ്മെന്റുള്ള ചിത്രമായിരുന്നു. നീതികേട് കാട്ടാന്‍ പാടില്ലെന്ന കാരണം കൊണ്ടുമാത്രമാണ് ഓഫറുകള്‍ വേണ്ടെന്ന് വച്ചത്. ജനുവരി 5-ാം തീയതിമുതല്‍ തീയേറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമുണ്ടായി. ഇനി മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 26 ന് തന്നെ തീയേറ്ററുകളില്‍ മരക്കാര്‍ കളിച്ചിരിക്കും.’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഒരേസമയം അഞ്ച് ഭാഷകളിലായിട്ടാണ് മരക്കാര്‍ ഒരുങ്ങുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ചിത്രം ഡബ്ബ് ചെയ്തുകഴിഞ്ഞു. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ മാര്‍ച്ച് 26 ന് മരക്കാര്‍ പ്രദര്‍ശനത്തിനെത്തും.
മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്ജുന്, നെടുമുടി വേണു, ഇന്നസെന്റ്, സിദ്ധിഖ്, മുകേഷ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, സുരേഷ് കൃഷ്ണ, ബാബുരാജ്, ഗണേഷ്കുമാര്, മണിക്കുട്ടന്, അര്ജുന് നന്ദകുമാര്‍, പ്രണവ് മോഹന്‍ലാല്‍, നന്ദു, കൃഷ്ണപ്രസാദ്, മാമുക്കോയ, സന്തോഷ് കീഴാറ്റൂര്‍, അശോക് ശെല്വന്, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, കോമള്‍ ശര്‍മ്മ എന്നിവര്‍ക്ക് പുറമെ വിദേശ താരങ്ങളടക്കം അമ്പതോളം അഭിനേതാക്കള്‍ മരക്കാറിന് പിന്നിലുണ്ട്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments